HOME
DETAILS

പ്രതിപക്ഷം വാക്കൗട്ട് നടത്തി

ADVERTISEMENT
  
backup
June 12 2019 | 18:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%9f

 


വിവാദ വ്യവസായിയുടെ ബിനാമിക്കു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന് ആരോപണം
തിരുവനന്തപുരം: കുന്നത്തുനാട്ടിലെ 15 ഏക്കര്‍ നിലം ശരവേഗത്തില്‍ ഉത്തരവിറക്കി കരഭൂമിയാക്കുന്നതിന് നടപടി എടുത്തത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഒഴിഞ്ഞുമാറി. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍നിന്ന് വാക്കൗട്ട് നടത്തി.


വി.പി സജീന്ദ്രനാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. വി.എസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവനെന്ന് വിശേഷിപ്പിച്ച വിവാദ വ്യവസായിയുടെ ബിനാമി കമ്പനിയായ സ്വീക്‌സിനു നിലംനികത്താന്‍ റവന്യൂ മന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്ന് വി.പി സജീന്ദ്രന്‍ ആരോപിച്ചു. റവന്യൂ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച് കുര്യന്‍ വിരമിക്കുന്ന ദിവസമാണ് കുന്നത്തുനാട്ടിലെ നിലംനികത്തുന്നതിന് ഉത്തരവിറക്കിയത്. ഇതിനുള്ള ഫയലുകളെല്ലാം ശരവേഗത്തില്‍ സഞ്ചരിച്ചത് നിയമ വകുപ്പിന്റെ ഉപദേശം പോലും തേടാതെയായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് വി.പി സജീന്ദ്രന്‍ ആവശ്യപ്പെട്ടു.
വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചതെന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി. എ.ജിയുടെ ഉപദേശം തേടിയത് കലക്ടറാണെന്നും മറ്റു ചില വിഷയങ്ങളിലാണ് വീണ്ടും എ.ജിയുടെ നിയമോപദേശം തേടിയതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടിപടിയെടുക്കുമെന്നോ, ഉത്തരവ് റദ്ദാക്കുമെന്നോ പറയാന്‍ മന്ത്രി തയാറായില്ല. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി സ്പീക്കര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു.
റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് കുന്നത്തുനാട് നിലംനികത്തലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റവന്യൂ വകുപ്പ് നാഥനില്ലാകളരിയായി. വ്യാജ ഉത്തരവിറക്കിയാണ് കുന്നത്തുനാട് നിലംനികത്തിയത്. അസാധാരണ തിടുക്കം നിലംനികത്തുന്നതില്‍ ഉണ്ടായി. എ.ജിയുടെ റിപ്പോര്‍ട്ട് ഉള്ളപ്പോള്‍ എന്തിനാണ് മന്ത്രി വീണ്ടും നിയമോപദേശം തേടുന്നതെന്ന് ചോദിച്ച ചെന്നിത്തല മന്ത്രി സമര്‍ദത്തിന് വഴങ്ങരുതെന്നും ആവശ്യപ്പെട്ടു. നിലംനികത്തിക്കൊണ്ടാണോ ഹരിത കേരളം പദ്ധതി നടപ്പാക്കുന്നത്. ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് മന്ത്രി നടപടികള്‍ വൈകിപ്പിക്കുന്നതെന്നും ആര്‍ക്കു വേണ്ടിയാണ് ഇതു ചെയ്യുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഈ സര്‍ക്കാര്‍ നിലവില്‍ വന്നതു മുതല്‍ റവന്യൂ വകുപ്പില്‍ മുഖ്യമന്ത്രി കൈകടത്തുകയാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. റവന്യൂ വകുപ്പ് ആരാണ് ഭരിക്കുന്നതെന്ന് ചോദിച്ച ചെന്നിത്തല കുന്നത്തുനാട്ടിലെ നിലംനികത്തുന്നതിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കുമോയെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമോയെന്നും ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  2 days ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  2 days ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  2 days ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  2 days ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  2 days ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  2 days ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  2 days ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  2 days ago