കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു നില്‍ക്കണം: ടി.എച്ച് മുസ്തഫ
പളളിക്കര :കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു നില്‍ക്കണമെന്നും കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യ തകരുമെന്നും കോണ്‍ഗ്രസിനു മാത്രമാണ് ജനധിപത്യവും മതേതരത്വവും നില നിര്‍ത്താന്‍ സാധിക്കുകയുള്ളുയെന്നും ടി.എച്ച് മുസ്തഫ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ച് പട്ടിമറ്റത്ത് ഉല്‍ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതക്കെതിരെ നാടുണര്‍ത്താന്‍ ,ഭരണ തകര്‍ച്ചക്കെതിരെ മനസ്സുണര്‍ത്താന്‍ എന്ന മുദ്രാ വാക്യവുമായി യൂത്ത് മാര്‍ച്ചിന് കുന്നത്തുനാട്ടില്‍ പട്ടിമറ്റത്തു ആവേശോജ്വല സ്വീകരണമാണ് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് യൂത്ത്മാര്‍ച്ച് കുന്നത്തുനാട്ടില്‍ എത്തിച്ചേരുന്നതിനോടനുബന്ധിച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫയെ യൂത്ത്‌കോണ്‍ഗ്രസ് ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ മൂലം ദീര്‍ഘ നാളായി പൊതു പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്ന അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് വേദിയിലേക്ക് അനാരോഗ്യം വകവെക്കാതെ കടന്നു വന്നത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് പൊന്നാട അണിയിച്ചു കൊണ്ട് ടി.എച്ച് മുസ്തഫയെ യൂത്ത് കോണ്‍ഗ്രസ് ആദരവ് അറിയിച്ചു .
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അനിബെന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു.എ.ഐ.സി.സി അംഗം ബെന്നി ബെഹനാന്‍ മുഖ്യ പ്രഭാഷണം നടത്തി .വി.പിസജീന്ദ്രന്‍ എം.എല്‍.എ , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഫ്തിക്കറുദ്ദീന്‍ , കെ.പി.സി.സി ഭാരവാഹികളായ അബ്ദുല്‍ മുത്തലിബ് ,സക്കീര്‍ ഹുസൈന്‍, ജോണ്‍ പി മാണി , പ്രൊഫ എന്‍ പി വര്‍ഗീസ് , യൂത്ത് കോണ്‍ഗ്രസ് ഭാരാവാഹികളായ സുധീര്‍ പി.എസ്,അരുണ്‍ വാസു , ഹനീഫ കുഴുപ്പിള്ളില്‍ ,അനീഷ് ജോസഫ് ,ജോര്‍ജ് ചാലില്‍,ലിജോ മാളിയേക്കല്‍ ,ജിജോ .വി .തോമസ് , സിറാജ് സി .കെ ,നസിര്‍ എ .എസ് , സെബിന്‍ ജോസ് ,ജിനു ജോര്‍ജ് , അമീര്‍ .സിഎം , സാബു കളപ്പുകണ്ടം ,അനു മോന്‍ ഐസക് ,സുജിത് മോന്‍ എസ് ,എല്‍ദോ .കെജെ , ഡിബിന്‍ ശേഖരന്‍ ,അനീഷ് കുര്യാക്കോസ്, എബി ചാക്കോ ,ഉണ്ണിഎം.കെ ,വര്‍ഗീസ് .പി .ഐസക് ,രാജീവ് റ്റി. ആര്‍ ,ഡി സി സി സെക്രട്ടറിമാരായവര്‍ഗീസ് ജോര്‍ജ് പള്ളിക്കര, സി.പി ജോയി എന്‍ പി ജോയി, എം പി രാജന്‍ ,ബിജയകുമാര്‍, ബിനീഷ് പുല്ല്യാട്ടില്‍, സി.ജെ ജേക്കബ്, കെ.പി പീറ്റര്‍ സി.കെ അയ്യപ്പന്‍ കുട്ടി ,കെ.എം പരിത് പിള്ള, എ.പി കുഞ്ഞുമുഹമ്മദ്, കെ.ജി മന്മദന്‍ ,വി.ആര്‍ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."