ശുചീകരണത്തിന് ആളില്ല: കേളകത്തെ ശുചീകരണം മാറ്റിവച്ചു
കേളകം: മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കേളകം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തി ഭാഗികമായി തടസ്സപ്പെട്ടു. മട്ടന്നൂര്‍ മേഖലയില്‍ ഡെങ്കി പനി പടര്‍ന്നു പിടിച്ചതുകൊണ്ടു കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ പഞ്ചായത്തുകളിലും ശുചീകരണം നടത്തണമെന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്.
കേളകം പി.എച്.സി മെഡിക്കല്‍ ഓഫിസറും പഞ്ചായത്ത് അധികൃതരും നടത്തിയ ചര്‍ച്ചയില്‍ ചൊവ്വാഴ്ച്ച കേളകം പഞ്ചയാത്തിലെ മുഴുവന്‍ ടൗണുകളും ശുചീകരിക്കാന്‍ തീരുമാനമായി. എന്നാല്‍ ചൊവ്വാഴ്ച കേളകം പഞ്ചായത്തിന്റെ മറ്റു ടൗണുകളില്‍ ശുചീകരണം നടന്നെങ്കിലും. പ്രമുഖ ടൗണായ കേളകത്ത് ശുചീകരണം നടന്നില്ല.
രാവിലെ 10 മണി ആയിട്ടും പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്, പഞ്ചായത്ത് മെമ്പര്‍ ലിസി ജോസഫ്, ജോയ് വേളുപുഴ എന്നിവര്‍ മാത്രമാണ് എത്തിയത്. പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പ്കേടാണ് ശുചീകരണം നടക്കാതെ പോയതെന്നും, മറ്റ് സംഘടനകള്‍ സഹകരിക്കാതെ മാറി നിന്നതെന്നും പഞ്ചായത്ത് അംഗം ജോയ് വേളുപുഴ ആരോപിച്ചു. വാര്‍ഡ് മെമ്പറുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അടക്കത്തോട്ടിലും, മഞ്ഞളാപുറത്തും ശുചീകരണം ഭംഗിയായി നടന്നെന്നും, കേളകത്ത് നടക്കാതെ പോയത്.
കേളകം ടൗണില്‍ സ്ലാബുകള്‍ നീക്കി ഓവുചാല്‍ വൃത്തിയാക്കേണ്ടതുകൊണ്ട് ജെ.സിബി.ബി ആവശ്യമായിരുന്നുവെന്നും. ശുചീകരണത്തിനായി ഏല്‍പ്പിച്ച ജെ.സി.ബി കേടായതിനെ തുടര്‍ന്ന് മറ്റു നിര്‍വാഹമില്ലാത്തതിനാല്‍ 18 തിയ്യതിയിലേക്ക് ശുചീകരണം മാറ്റുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."