HOME
DETAILS
MAL
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും
backup
June 13 2019 | 16:06 PM
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ജിന്‍പിങ് വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കിര്‍ഗിസ്താനിലെ ബിഷ്‌കെകില്‍ ഷാങ്ഹായ് സഹകരണ കോര്‍പറേഷന്‍ ഉച്ചകോടിക്കെത്തിയുടെ പശ്ചാത്തലത്തില്‍ മോദിയും ജിന്‍പിങും കൂടിക്കാഴ്ച നടത്തിയിരുന്നു.
അനൗദ്യോഗിക ഉച്ചകോടിക്കായി ഷി ജിന്‍പിങിനെ മോദി ക്ഷണിച്ചെന്നും ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ ജിന്‍പിങ് സന്നദ്ധത അറിയിച്ചെന്നും വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലേ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചൈനയിലെ വൂഹാനില്‍ മോദി- ജിന്‍പിങ് ഔദ്യോഗിക കൂടിക്കാഴ്ച നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."