പെരിയ ഇരട്ടക്കൊല: പ്രതികളുടെ ജാമ്യാപേക്ഷ പിന്‍വലിച്ചു
പ്രോസിക്യൂഷന്‍ നടപടിയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് അല്‍പം മുന്‍പാണ് ഹരജി പിന്‍വലിച്ചത്. ജാമ്യ ഹരജി ഇന്നലെ മൂന്ന് മണിക്ക് പരിഗണിക്കാനിരിക്കുമ്പോഴാണ് കേസിലെ പ്രതികളായ സജി പി. ജോര്‍ജ്, മുരളി, രഞ്ജിത്ത് എന്നിവര്‍ ഇത് പിന്‍വലിച്ചത്. ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിക്കാന്‍ പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹരജി പിന്‍വലിച്ചത്.
മധ്യവേനലവധിക്ക് നല്‍കിയ ജാമ്യഹരജിയില്‍ സമയം ചോദിച്ച് നീട്ടികൊണ്ടുപോയ പ്രോസിക്യൂഷന്‍ നടപടിയില്‍ കോടതി സംശയം പ്രകടിപ്പിച്ചു. മധ്യവേനലവധിക്കു മുന്‍പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇപ്പോള്‍ പിന്‍വലിച്ച നടപടി ശരിയല്ലെന്നു കോടതി വ്യക്തമാക്കി. പലപ്രാവശ്യം മാറ്റിവയ്പ്പിച്ച ശേഷം പിന്‍വലിച്ച നടപടിയെ ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ വിമര്‍ശിച്ചു.
പ്രോസിക്യൂഷന്‍ന് ഈ കേസില്‍ എന്താണ് ഇത്ര ആകാംക്ഷയെന്നും എല്ലാ ജാമ്യ ഹരജികളെയും പോലെ ഇതിനെയും പരിഗണിച്ചാല്‍ പോരെയെന്നും കോടതി ചോദിച്ചു. ഹരജി ഫയല്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷം പിന്‍വലിച്ച നടപടി അനുചിതമാണെന്നും കോടതി പരാമര്‍ശിച്ചു.
കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമന്ന ഹരജിയില്‍ വാദം നടക്കുന്നതിനാലാണ് കഴിഞ്ഞ ദിവസം കേസ് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നു ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."