ദലിത്, ആദിവാസി, ദലിത് ക്രിസ്ത്യന്‍ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
കോട്ടയം: മുന്നോക്ക സാമ്പത്തിക സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദലിത്, ആദിവാസി, ദലിത് ക്രിസ്ത്യന്‍ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. സംവരണത്തിന്റെ ലക്ഷ്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും മറികടന്നാണ് തിടുക്കപ്പെട്ട് മുന്നോക്ക സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പഠനങ്ങളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തിലല്ല ഈ തീരുമാനമെന്നും 25ഓളം ദലിത്, ആദിവാസി, ദലിത് ക്രിസ്ത്യന്‍ സംഘടനകളുടെ യോഗം വിലയിരുത്തി.
സാമ്പത്തിക സംവരണത്തിനെതിരേ യോജിച്ച പ്രക്ഷോഭം നടത്താനും അഖിലേന്ത്യാ തലത്തില്‍ രൂപപ്പെടുന്ന സമരപരിപാടിയുടെ ഭാഗമാകാനും യോഗം തീരുമാനിച്ചു.
ഏതെങ്കിലും പുതിയ വിഭാഗത്തിനു സംവരണം നല്‍കാന്‍ ആലോചിച്ചാല്‍ ആദ്യം പരിഗണിക്കേണ്ടത് ദലിത് ക്രൈസ്തവരെയാണ്. ദലിത് ക്രൈസ്തവര്‍ക്ക് ജനസംഖ്യാനുപാതികമായ സംവരണത്തിന് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സണ്ണി എം. കപിക്കാട്, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ്, വേലന്‍ പരവന്‍ മണ്ണാന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എ പ്രസാദ്, കേരളാ ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂര്‍, കേരള ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ഡി തോമസ്, കേരള ചേരമര്‍ സംഘം സംസ്ഥാന പ്രസിഡന്റ് ഐ.ആര്‍ സദാനന്ദന്‍, അംബേദ്കര്‍ പഠനകേന്ദം പ്രസിഡന്റ് ഏകലവ്യന്‍ ബോധി, സംഘാടക സമിതി കണ്‍വീനര്‍ ബിജോയ് ഡേവിഡ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."