കല്യാണ മണ്ഡപങ്ങള്‍ കേന്ദീകരിച്ച് കവര്‍ച്ച; തൊണ്ടി ആഭരണങ്ങള്‍ കണ്ടെത്തി
വളാഞ്ചേരി: കല്യാണ മണ്ഡപങ്ങള്‍ കേന്ദീകരിച്ചു ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്നതിനിടെ പിടിയിലായ പ്രതി വില്‍പന നടത്തിയ സ്വര്‍ണാഭരണങ്ങള്‍ പൊലിസ് കണ്ടെത്തി. കഴിഞ്ഞ ദിവസം വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു റിമാന്‍ഡിലായിരുന്ന പ്രതിയെ പൊലിസ് കസ്റ്റഡില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയതിനെ തുടര്‍ന്നാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്.
വില്‍പന നടത്തിയ സ്വര്‍ണാഭരണങ്ങള്‍ തിരൂരിലെ താഴേപ്പാലത്തുള്ള ജവലറിയില്‍ നിന്നും കണ്ടെത്തിയതായി പൊലിസ് അറിയിച്ചു.
പുത്തനത്താണി അതിരുമട, വൈലത്തൂര്‍ എന്നിവിടങ്ങളിലെ കല്യാണ മണ്ഡപങ്ങളില്‍ നിന്നായി സമാന രീതിയില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലിസ് അന്വേഷണത്തില്‍ വെക്തമായി.
സമാന രീതിയില്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപെട്ടവര്‍ അതാത് പൊലിസ്സ്‌റ്റേഷനുകളില്‍ പരാതി നല്‍കി പ്രതിയെ തിച്ചറിയേണ്ടതാണെന്ന് എസ്.ഐ ബഷീര്‍ ചിറക്കല്‍ പറഞു.
കഴിഞ ഞായറാഴ്ച്ച വളാഞ്ചേരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണത്തിനിടെ ചെറിയ കുട്ടിയുടെ ആഭരണം കവര്‍ന്ന് കടന്നുകളയാനുള്ള ശ്രമത്തിനിടെയാണ് ആനപ്പടി സ്വദേശി എറയത്ത് ഫൈസലിനെ നാട്ടുകാര്‍ പിടികൂടി പൊലിസിന് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."