വ്യാപാര യുദ്ധ ആശങ്ക: ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ്
ആഗോള ഇന്ധന വിലയില്‍ തിങ്കളാഴ്ച ഇടിവുണ്ടായി. ചൈനയ്ക്കു മേല്‍ പുതിയ ഇറക്കുമതി താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന യു.എസ് പ്രഖ്യാപനമാണ് ക്രൂഡ് ഓയില്‍ വിലയെ ബാധിച്ചത്. ഇറാനു മേലുള്ള ഉപരോധഭീഷണിക്കു പിന്നാലെയാണ് ചൈനയ്ക്കു മേലുള്ള യു.എസ് ഭീഷണിയും.
ബ്രെന്റ് ക്രോഡോയില്‍ വിലയില്‍ 16 ശതമാനം ഇടിവാണുണ്ടായത്. ബാരലിന് 0.2 ശതമാനം ഇടിവുണ്ടായി 77.93 ഡോളറിലെത്തി.
യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റില്‍ (ഡബ്ല്യൂ.ടി.ഐ) 20 ശതമാനം ഇടിവാണുണ്ടായത്. ബാരലിന് 0.3 ശതമാനം കുറഞ്ഞ് 68.79 ഡോളറായി.
ഇന്ധനവിതരണത്തില്‍ വലിയ കുറവുണ്ടാകുമെന്ന ഭയം ഈയാഴ്ചയോടെ വിട്ടുനീങ്ങിയെന്നും വിതരണത്തില്‍ ഉയര്‍ച്ചയുണ്ടായെന്നും ഗൂതായ് ജുനാന്‍ ഫൂച്ചേര്സ് ക്രൂഡ് റിസര്‍ച്ച് മേധാവി വാങ് ഷിയോ പറഞ്ഞു.
ചൈനീസ് ഇറക്കുമതിക്കു മേല്‍ യു.എസ് താരിഫ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനമുണ്ടായതിനു പിന്നാലെയാണ് ലോകവിപണി ആശങ്കയിലായത്. ഇന്ത്യന്‍ രൂപയ്ക്ക് കടുത്ത മൂല്യശോഷണമുണ്ടാവുകയും ചെയ്തു.
യു.എസിന്റെ താരിഫ് പ്രഖ്യാപനം എണ്ണ വിപണിയിലെ ചെറിയ കുതിപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, ഇറാനു മേല്‍ യു.എസ് ഏര്‍പ്പെടുത്തുന്ന ഉപരോധം ഇതു മറിക്കുമെന്നാണ് വിലയിരുത്തല്‍.
ഇറാന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ഇറക്കുമതിയില്‍ കുറവുവരുത്തും. ഈ വര്‍ഷത്തോടെ നേരത്തെയുള്ളതിന്റെ പകുതിയായി കുറയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. യു.എസ് ഭീഷണിയെത്തുടര്‍ന്നാണ് ഈ നീക്കം.
കുറഞ്ഞ നിരക്കില്‍ ഇറാനില്‍ നിന്ന് ലഭിച്ചിരുന്ന ഇന്ധനം നിര്‍ത്തലാക്കുന്നതോടെ, ഇന്ത്യ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങും. എന്നാല്‍ ഇന്ത്യന്‍ നടപടി ആഗോളതലത്തില്‍ ഗുണമുണ്ടാക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."