കാര്‍ഷികമേഖലക്ക് പാക്കേജ് പ്രഖ്യാപിക്കണം: ജോസ് കെ. മാണി
ഇരിട്ടി: കാലവര്‍ഷക്കെടുതിമൂലം തകര്‍ന്നടിഞ്ഞ കേരളത്തിലെ കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരളാകോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു.
ഇരിട്ടിയില്‍ നടന്ന കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കനത്തമഴയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നാണ്യവിളകളും, ഇടവിളകൃഷികളും പാടെനശിച്ചു. നിരവധി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ മൂലം കൃഷിയിടങ്ങള്‍ തന്നെ ഇല്ലാതായി.
റബ്ബര്‍, കമുക്, തെങ്ങ് തുടങ്ങിയ എല്ലാവിധ വിളകള്‍ക്കും നഷ്ടപരിഹാരം നിശ്ചയിക്കുമ്പോള്‍ അതില്‍നിന്നും ഭാവിയില്‍ ലഭിക്കുന്ന ആദായത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നിശ്ചയിക്കണം. കൃഷിക്കാരുടെ എല്ലാ ലോണുകള്‍ക്കും ഒരു വര്‍ഷത്തേക്ക് പലിശയിളവ് നല്‍കണം. ഇത്തരം അവസ്ഥയില്‍ നിസ്സഹായരായി നില്‍ക്കുന്ന കര്‍ഷകര്‍ക്ക് താങ്ങാവേണ്ടത് സര്‍ക്കാറാണ്. അടിയന്തിരമായി ഇതിനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് തളര്‍ന്നു നില്‍ക്കുന്ന കാര്‍ഷികമേഖലയ്ക്ക് ഉത്തേജനം നല്‍കണം ജോസ് കെ. മാണി ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അധ്യക്ഷനായി. നേതാക്കളായ പി.ടി ജോസ്, ജോയിസ് പുത്തന്‍പുര, സജി കുറ്റിയാനിമറ്റം, ജോസഫ് മുള്ളന്‍മട, വി.കെ ജോസഫ്, മാത്യു മണ്ഡപത്തില്‍, റോജസ് സെബാസ്റ്റ്യന്‍, ബെന്നിച്ചന്‍ മഠത്തിനകം, സി.ജെ ജോണ്‍, വിപിന്‍ തോമസ്, ജോര്‍ജ്ജ്കുട്ടി ഇരുമ്പുകുഴി, ജോബിച്ചന്‍ മൈലാറ്റൂര്‍, അഡ്വ. ജോസഫ് കിഴക്കേപ്പാടത്ത് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."