ബിനീഷിന്റെ രണ്ടു വയസ്സായ കുഞ്ഞും വീടിനുള്ളില്‍, ബാലാവകാശ കമ്മീഷന് എത്തി; ഭാര്യയും കുട്ടിയും ഭാര്യാ മാതാവും പുറത്തു വന്നു
തിരുവനന്തപുരം: ബംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിനിടെ കുടുംബാംഗങ്ങളെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന പരാതിയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന് വീട്ടിലെത്തി. ബിനീഷിന്റെ രണ്ട് വയസുള്ള കുഞ്ഞിനെയും വീട്ടിനുള്ളില്‍ തടങ്കലിലിട്ടിരിക്കുകയാണെന്ന പരാതിയെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന് ചെയര്മാന് നേരിട്ട് വീട്ടിലെത്തിയത്.
പിന്നാലെ ബിനാഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാ മാതാവും പുറത്തിറങ്ങി ബന്ധുക്കളെ കണ്ടു. കുഞ്ഞ് പേടിച്ചിരിക്കുകയാണെന്ന് ഭാര്യാ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. രേഖകളില്‍ ഒപ്പിടാന്‍ സമ്മര്‍ദ്ദം ചെയലുത്തുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. വീട്ടില്‍ നിന്ന് കണ്ടെടുത്തെന്ന് പറയുന്ന വസ്തുക്കള്‍ തങ്ങളെ കാണിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേഴ്സ് വിഭാഗം ആരംഭിച്ച റെയ്ഡ് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ ഇപ്പോഴും ബിനീഷിന്റെ വീട്ടില്‍ തുടരുകയാണ്.
അതേ സമയം വീടിനു മുന്നില്‍ ബിനീഷിന്റെ ബന്ധുക്കളുടെ കുത്തിയിരിപ്പു സമരം നടക്കുന്നുണ്ട്. ബിനീഷ് കോടിയേരിയുടെ ഭാര്യയേയും രണ്ട് വയസായ കുഞ്ഞിനെയും അമ്മയെയും ഇരുപത്തിനാല് മണിക്കൂര്‍ ആയി അനധികൃത കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും ഇവരെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇ.ഡിക്കെതിരെ കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ കുടുംബത്തിന്റെ തീരുമാനം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുടുംബത്തെ റെയ്ഡിന്റെ പേരില്‍ തടഞ്ഞുവെച്ചതെന്ന് അഭിഭാഷകനായ മുരുക്കുംപുഴ വിജയകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ 9.30 നു ആരംഭിച്ച റെയ്ഡാണ് ഇപ്പോഴും തുടരുന്നത്. റെയ്ഡില്‍ കണ്ടെത്തിയെന്ന് പറയുന്ന രേഖകളില്‍ പലതും ഇ.ഡി കൊണ്ട് വന്നതാണെന്നും മഹസറില്‍ ഒപ്പ് വെക്കില്ലെന്നും ബിനീഷിന്റെ ഭാര്യ നിലപാട് എടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വീടില് തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."