HOME
DETAILS
MAL
സമൂഹത്തിന്റെ ഐക്യവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ മസ്ജിദുകള്‍ക്ക് കഴിയണം: ഹൈദരലി ശിഹാബ് തങ്ങള്‍
backup
May 16 2017 | 21:05 PM
താമരശേരി: സമൂഹത്തിന്റെ ഐക്യവും സൗഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കാന്‍ മസ്ജിദുകള്‍ക്ക് കഴിയണമെന്നും ദൈവീക ഭവനമായ പള്ളികള്‍ ആയിരിക്കണം വിശ്വാസികളുടെ ജീവിതത്തിന്റെ കേന്ദ്രമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ചമല്‍ മഹല്ല് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹല്ല് ഖാസി കെ. അബ്ദുല്‍ബാരി ബാഖവി അദ്ധ്യക്ഷനായി. എന്‍. അബ്ദുല്ല ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സി. മോയിന്‍കുട്ടി, വി.എം ഉമ്മര്‍ മാസ്റ്റര്‍, നജീബ് കാന്തപുരം, സൂപ്പി മുസ്ലിയാര്, വി.കെ വേലായുധന്, അമൃത ദാസ് തമ്പി, ഇ.കെ ജോര്‍ജ്, സി. സൈദ്, പൗലോസ് മാസ്റ്റര്‍, നൗഷാദ് ചെമ്പ്ര, അഷ്റഫ് ബാഖവി, മുഹമ്മദ് ഷാഫി ഫൈസി, വി.പി നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."