HOME
DETAILS

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ജെ.എന്‍.യുവില്‍ സംഘര്‍ഷം

  
backup
September 17 2018 | 18:09 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2

 

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ കാംപസില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പ് നടന്ന നാലു സീറ്റുകളിലും വിജയം നേടിയ ഇടത് സഖ്യവും പരാജയപ്പെട്ട എ.ബി.വി.പിയും തങ്ങള്‍ ആക്രമിക്കപ്പെട്ടതായി ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇടത് സഖ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളെ രാത്രി ഹോസ്റ്റലിനു മുന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എന്‍. സായ് ബാലാജി പറഞ്ഞു. ഇതുസംബന്ധിച്ചു വസന്ത്കുഞ്ച് പൊലിസ് സ്റ്റേഷനില്‍ ബാലാജി രണ്ടു പരാതികളാണ് നല്‍കിയത്. പുലര്‍ച്ചെ ഇടതു കക്ഷിയായ ഐസ പ്രവര്‍ത്തകനായ പവന്‍ മീണയെയും സുഹൃത്തുക്കളെയും സുരഭ് ശര്‍മയുടെ നേതൃത്വത്തിലുള്ള എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആദ്യ പരാതിയില്‍ പറയുന്നു. പൊലിസിനെ വിളിച്ചപ്പോള്‍ ശര്‍മ തങ്ങളെ ഭീഷണിപ്പെടുത്തുകയും മറ്റു ചിലരെ മര്‍ദിക്കുകയും ചെയ്തു. പൊലിസെത്തിയിട്ടും ഭീഷണി തുടര്‍ന്നു. പരാതി നല്‍കിയതിനു തങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി രണ്ടാമത്തെ പരാതിയില്‍ ആരോപിച്ചു. പൊലിസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ എ.ബി.വി.പി പ്രവര്‍ത്തകരും അവരെ പിന്തുണയ്ക്കുന്ന അധ്യാപകരും വധഭീഷണി മുഴക്കിയതായി യൂനിയന്‍ ഭാരവാഹികള്‍ക്കൊപ്പം പരാതി നല്‍കാനെത്തിയ പ്രൊഫ. ജയതി ഘോഷ് പറഞ്ഞു. ചില അപരിചതരും എ.ബി.വി.പി പ്രവര്‍ത്തകരുടെ കൂടെയുണ്ടായിരുന്നുവെന്നും ഘോഷ് പറഞ്ഞു.
എന്നാല്‍, ഇടത് സംഘടനാ പ്രവര്‍ത്തകര്‍ തങ്ങളെയാണ് ആക്രമിച്ചതെന്ന് എ.ബി.വി.പി കുറ്റപ്പെടുത്തി. ഇടത് വിദ്യാര്‍ഥികള്‍ ആക്രമിച്ചതായി എ.ബി.വി.പി നേതാവ് മോണിക്ക ചൗധരി പൊലിസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു. വിദ്യാര്‍ഥികളും പുറത്തുള്ളവരുമടക്കം 20 ലേറെ പേരാണ് മര്‍ദിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഗീതാ കുമാരിയാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
പരാതി നല്‍കിയതിനു പിന്നാലെ ഇരു വിഭാഗവും പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തുകയും സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി മുദ്രവാക്യം വിളിക്കുകയും ചെയ്തതു കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  18 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  38 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago