HOME
DETAILS

സര്‍ക്കാര്‍ ആശുപത്രികളില്‍ ദന്തല്‍ മെക്കാനിക് തസ്തിക സൃഷ്ടിക്കണം: കെ.ഡി.എം.ഡബ്ല്യു.എ

  
backup
May 16 2017 | 21:05 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3-11

 

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ ദന്തല്‍ മെക്കാനിക് തസ്തിക സൃഷ്ടിക്കണമെന്ന് കേരള ദന്തല്‍ മെക്കാനിക് വെല്‍ഫെയര്‍ അസോസിയേഷന്‍ (കെ.ഡി.എം.ഡബ്ല്യു.എ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദന്ത ചികിത്സയുമായി ബന്ധപ്പെട്ട കൃത്രിമ വസ്തുക്കള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദഗ്ധരായ മെക്കാനിക്കുകള്‍ ഈ മേഖലയില്‍ ഏറ്റവും അധികം തഴയപ്പെടുന്ന വിഭാഗമാണെന്ന് അവര്‍ ആരോപിച്ചു.
കേരളത്തില്‍ 200ഓളം ദന്തല്‍ വിങ്ങുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വെറും 33 ഇടങ്ങളില്‍ മാത്രമേ ദന്തല്‍ മെക്കാനിക്കുകളുള്ളൂ. നിലവിലുള്ള ദന്തല്‍ വിങ്ങുകളില്‍ ദന്തല്‍ മെക്കാനിക്കുകളുടെ തസ്തിക സൃഷ്ടിച്ച് സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ചികിത്സകള്‍ കുറഞ്ഞ ചെലവില്‍ ലഭിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കെ.ഡി.എം.ഡബ്ല്യു.എ ആവശ്യപ്പെട്ടു. എം. ഭാരവാഹികളായ മനോജ് കുമാര്‍, സി. യാഷിന്‍, എം. ഭാഗ്യരാജ്, കെ.പി. സയ്യിദ് നിയാസ്, കെ.ടി മുഹമ്മദ് സലാം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago