ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിന്‍ ഫെബ്രുവരിയോടെ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം രണ്ടാംപാദത്തോടെ മാത്രമെ വാക്‌സിന്‍ ലഭ്യമാകു എന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ട്. മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ച കോവാക്‌സിന്‍ മികച്ച ഫലമാണ് നല്‍കുന്നതെന്നാണ് സൂചന.
വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ഈ മാസം ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെയുളള പഠനങ്ങള്‍ പ്രകാരം വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെ
'വാക്‌സിന്‍ നല്ല ഫലപ്രാപ്തി കാണിക്കുന്നു, അടുത്ത വര്‍ഷം, ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് ആരംഭത്തോടെ വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.'' കൊവിഡ് -19 ടാസ്‌ക് ഫോഴ്സ് അംഗം കൂടിയായ മുതിര്‍ന്ന ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞന്‍ രജനി കാന്ത് പറഞ്ഞു.
മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ അവസാനിക്കുന്നതിന് മുമ്പുതന്നെ ആളുകള്‍ക്ക് കോവാക്‌സിന്‍ നല്‍കാമോ എന്ന് തീരുമാനിക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണെന്ന് രജ്‌നികാന്ത് പറഞ്ഞു. അത്യാവശ്യമെങ്കില്‍, അടിയന്തര സാഹചര്യങ്ങളില്‍ വാക്സിന്‍ നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാരിന് ചിന്തിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."