HOME
DETAILS

ഫ്‌ളോറന്‍സ്: മരണം 17 ആയി

  
backup
September 17 2018 | 18:09 PM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b5%8b%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-17-%e0%b4%86%e0%b4%af%e0%b4%bf

 

വാഷിങ്ടണ്‍: അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളെ പിടിച്ചുലച്ച ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 11 പേര്‍ നോര്‍ത്ത് കരലൈനയില്‍ നിന്നും ആറ് പേര്‍ സൗത്ത് കരലൈനയില്‍ നിന്നുമാണ് മരിച്ചത്. കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറില്‍ 45 കി.മീ വേഗതയിലെത്തിയെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. പുഴകളുടെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നോര്‍ത്ത് കരലൈനയിലെ ഫേറ്റ്‌വില്ലക്ക് സമീപമുള്ള കേപ് ഫിയര്‍ പുഴയുടെ ജലനിരപ്പ് ഉയര്‍ന്ന് വന്‍ പ്രളയമുണ്ടായെക്കാമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് പറഞ്ഞു. നിലവില്‍ 18 മീറ്റര്‍ വെള്ളമാണ് ഇവിടെയുള്ളത്.
ഈ സാഹചര്യത്തില്‍ തന്നെ പ്രദേശത്തെ റോഡുകളും വന്‍ പ്രളയമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. നോര്‍ത്ത് കരലൈനയില്‍ ഉടന്‍ പ്രളയ മുന്നറിയിപ്പ് ഉണ്ടായേക്കാമെന്ന് ഗവര്‍ റോയ് കൂപ്പര്‍ പറഞ്ഞു.
പര്‍വത പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് കരലൈനയിലെ എല്‍മ് നഗരത്തില്‍ ഇന്നലെയുണ്ടായ ചുഴലിക്കാറ്റില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി വിതരണം തടസപ്പെട്ടു. നോര്‍ത്ത് കരലൈനയില്‍ ജലപ്രളയത്തില്‍ നിന്ന് 900 പേരെ രക്ഷപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. 15,000 പേര്‍ ഇപ്പോഴും അഭയ കേന്ദ്രങ്ങളിലാണ്.
സാഹചര്യങ്ങളില്‍ മാറ്റം വരുന്നതുവരെ ഇവിടെ തങ്ങനാണ് ഇവര്‍ക്കുള്ള നിര്‍ദേശം. കരലൈനയിലെ നിരവധി റോഡുകള്‍ ഗതാഗതത്തിന് യോഗ്യമല്ലാതായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  30 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago