HOME
DETAILS
MAL
പാലക്കാട്-പൊള്ളാച്ചി ട്രെയിനുകള്‍ നിര്‍ത്തലാക്കിയതിനെതിരേ പ്രതിഷേധധര്‍ണ
backup
May 16 2017 | 21:05 PM
പാലക്കാട്: പാലക്കാട് - പൊള്ളാച്ചി ട്രെയിനുകള്‍ നിര്‍ത്തലാക്കിയ റെയില്‍വെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. എം.ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. എം. സുലൈമാന്‍ അധ്യക്ഷനായി. പി.വി. വിജയരാഘവന് മുഖ്യപ്രഭാഷണം നടത്തി.
കെ. വാസുദേവന്‍, ഖാദര്‍ മൊയ്തീന്, എം.പി. മത്തായി മാഷ്, കെരീം, ചന്ദ്രന്, ഷാജഹാന്, അബ്ദുറഹ്മാന്, സക്കീര്‍ ഹുസൈന് സംസാരിച്ചു. അജിത് കൊല്ലങ്കോട് സ്വാഗതവും എസ്. മുഹമ്മദ് മാഷ് നന്ദിയും പറഞ്ഞു.
റെയില്‍വെയുടെ ധിക്കാര നടപടിയെ വിചാരണ ചെയ്യുന്ന വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കലാവിഷ്കാരവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."