തെരുവിലിരുന്ന് പഠിച്ച് മൂന്നാര്‍ ഗവ.കോളജ് വിദ്യാര്‍ഥികളുടെ പ്രതിഷേധം
മൂന്നാര്‍: പഠിക്കാന്‍ സ്ഥിരമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ ഗവ.കോളജിലെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പാതയോരങ്ങളില്‍ നിരന്നിരുന്ന് പഠനം നടത്തി.
മൂന്നാര്‍ എന്‍ജിനിയറിങ് കോളജില്‍ മൂന്നാറിലെ ആര്‍ട്സ് കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടമാണ് അനുവദിച്ചത്.
ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞതുമില്ല. പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. ഇന്നലെ രാവിലെ തന്നെ വിദ്യാര്‍ഥികള്‍ കോളജിലേയ്ക്ക് പ്രതിഷേധവുമായെത്തി. എന്നാല്‍ പൊലിസ് തടഞ്ഞതോടെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ തെരുവിലിരുന്ന് പഠിക്കുകയായിരുന്നു. പ്രശ്നപരിഹാരത്തിനായി കോളജ് ഡയറക്ടറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തിരക്കാണെന്ന മറുപടിയാണ് ലഭിച്ചതെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. സ്ഥിരം കെട്ടിടം ലഭിക്കുന്നതുവരെ തെരുവില്‍ പഠനം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."