ബി.ജെ.പിയില്‍ കലഹം രൂക്ഷം; കെ. സുരേന്ദ്രനെതിരേ പരാതിയുമായി 24 നേതാക്കള്‍
തിരുവനന്തപുരം: ആഭ്യന്തര കലഹം രൂക്ഷമായ ബി.ജെ.പിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിനു പരാതി നല്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ശോഭ സുരേന്ദ്രനും മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.എം വേലായുധനും പരസ്യപ്രസ്താവന നടത്തിയതിനു പിന്നാലെയാണ് ശോഭയെ പിന്തുണയ്ക്കുന്ന നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും കത്തയച്ചത്.
സുരേന്ദ്രന് അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു.
പ്രാദേശിക തലത്തില്‍ അസംതൃപ്തരെ സംഘടിപ്പിച്ച് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് സുരേന്ദ്രനെതിരായ നീക്കങ്ങളെ ശക്തമാക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."