HOME
DETAILS

വികസനം വഴിമുട്ടി നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന്‍; യാത്രക്കാര്‍ ദുരിതത്തില്‍

  
backup
September 18 2018 | 05:09 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1

നെയ്യാറ്റിന്‍കര: വികസന മുരടിപ്പില്‍ നട്ടം തിരിയുന്ന നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് നല്‍കുന്നത്. നേമം റെയില്‍വേ സ്റ്റേഷന്റെ ചുവടു പിടിച്ച് നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനും വികസന മുരടിപ്പില്‍ നട്ടം തിരിയാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. വികസനത്തിനായി കാതോര്‍ക്കുന്ന നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനില്‍ വികസനം പോയിട്ട് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ യാത്രക്കാര്‍ വലയുകയാണ്. റെയില്‍വേ അധികൃതര്‍ ഇക്കാര്യം കണ്ടില്ലന്ന് നടിക്കുന്നതായി യാത്രക്കാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. വികസനം വരുന്നു എന്ന് പറയുന്നതല്ലാതെ യാതൊരു വികസനവും നടക്കാതെ വികസന കിതപ്പ് നേരിടുകയാണ് നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന സ്റ്റേഷനുകളില്‍ ഒന്നും താലൂക്കിലെ തന്നെ മലയോരം മുതല്‍ കടലോരം വരെയുള്ള ഇരുപതോളം പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയം കൂടിയാണ് വികസനം വഴിമുട്ടി നില്‍ക്കുന്ന നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന്‍. വരുമാനത്തിന്റെ കാര്യത്തിലും സമീപ സ്റ്റേഷനുകളായ പാറശാലയ്ക്കും കുഴിത്തുറയ്ക്കും സമാനമായി എത്തി നില്‍ക്കുന്നു. എന്നാലും അടുത്തിടെ സര്‍വിസ് തുടങ്ങിയ ത്രിച്ചി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസിനും തിരുനെല്‍വേലി -ജാംനഗര്‍ എക്‌സ്പ്രസിനും നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് റെയില്‍വേയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയായിയാണ് ജനങ്ങള്‍ ആക്ഷേപിക്കുന്നത്.
റെയില്‍വേ സ്റ്റേഷന്റെ പ്രധാന ഭാഗം ചെടികള്‍ നട്ടു വളര്‍ത്തി ആകര്‍ഷകമാക്കിയിട്ടുണ്ടെങ്കിലും ബാക്കി ഭാഗങ്ങള്‍ കാടും വള്ളിപടര്‍പ്പും നിറഞ്ഞ് കീരികള്‍ക്കും മരപ്പട്ടികള്‍ക്കും ഇഴജന്തുക്കള്‍ക്കും വിശ്രമ കേന്ദ്രമായി മാറിയിരിക്കുകയാണ്. രാപകല്‍ വ്യത്യാസമില്ലാതെ ഇഴജന്തുക്കളു ടെ വികാര കേന്ദ്രവുമാണിവിടെ. തെരിവുനായ്ക്കളുടെ ശല്യം വേറെയും. അടുത്തകാലത്തായി നിരവധി യാത്രക്കാര്‍ക്ക് തെരുവുനായ്ക്കളുടെ കടിയുമേല്‍ക്കുകയുണ്ടായി. പൈപ്പുകള്‍ ഏറെയുണ്ടെങ്കിലും കുടി വെള്ളമോ പ്രാഥമിക സൗകര്യങ്ങളോ ഇവിടെയില്ല. ശൗചാലയം ഏത് നേരവും പൂട്ടിയിട്ട നിലയില്‍. ആവശ്യക്കാര്‍ ജീവനക്കാരെ സമീപിച്ച് താക്കോല്‍ വാങ്ങണം. ഇത് ഏറെ യാത്രക്കാര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.
സ്റ്റേഷന്‍ പരിസരം രാത്രികാലങ്ങളില്‍ കൂരിരുട്ടിലാണ്. ഇത് മുതലെടുത്ത് മദ്യപാനികളും കഞ്ചാവ് വില്‍പ്പനക്കാരും ഇവിടം ഇടതാവളമാക്കി മാറ്റിയിട്ടുളളതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. പ്ലാറ്റ്‌ഫോമുകളില്‍ ആവശ്യത്തന് ഇരിപ്പിടമില്ല. ഉള്ളതു തന്നെ വെയിലും മഴയും ഏല്‍ക്കുന്ന തരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഫാനുകള്‍ സ്ഥാപിച്ചിട്ടു ണ്ടെങ്കിലും പ്രവര്‍ത്തന രഹിതമാണ്. രാത്രികാലങ്ങളില്‍ പൊലിസ് പട്രോളിങ് നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ ചെവി കൊള്ളുന്നില്ല എന്നും പരാതിയുണ്ട്. ഇക്കാരണത്താല്‍ സാമൂഹ്യ വിരുദ്ധര്‍ സ്ഥലം അടക്കി വാഴുന്നതായും യാത്രക്കാര്‍ പറയുന്നു. പകല്‍ സമയങ്ങളില്‍ പാറശാല റെയില്‍ വേ പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള ഒന്നോ രണ്ടോ പൊലിസുകാരെ ഡ്യൂട്ടിയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരു വിധ പ്രയോജനവും ഇല്ലെന്നും ആക്ഷേപമുണ്ട്.
സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ ഇരു ചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ യാതൊരുവിധ സൗകര്യവുമില്ലാതെ പാര്‍ക്കിങ് കരാറുകാരെ ഏല്‍പ്പിച്ച് തുകയീടാക്കുന്നതായും പരാതിയുണ്ട്. മുന്‍കാലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഷെഡ്‌കെട്ടി വെയിലും മഴയും ഏല്‍ക്കാതെ സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍ അതില്ലാതെയാണ് റെയില്‍വേ യാത്രക്കാരെ കൊള്ളയടിക്കുന്നതായും ആക്ഷേപമുണ്ട്. അനധികൃത പാര്‍ക്കിങിന്റെ പേരില്‍ ആര്‍.പി.എഫ് വാഹനങ്ങള്‍ക്ക് വന്‍ തുകയാണ് ഈടാക്കുന്നത്. അടിയന്തിരമായി സ്റ്റേഷനില്‍ ശുദ്ധ ജലം ഉറപ്പ് വരുത്തുക, എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കുക, ശൗചാലയം പ്രവര്‍ത്തന സജ്ജമാക്കുക, പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് യാത്രക്കാര്‍ ഉന്നയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago