ധനവകുപ്പ് തുക അനുവദിച്ചില്ല: പുനലൂരില്‍ ആര്‍.ഡി ഓഫിസും അടിപ്പാത നിര്‍മാണവും വൈകും
പുനലൂര്‍: ധനവകുപ്പ് ഇതുവരെയും തുക അനുവദിക്കാത്തതാണ് കാരണം ദിവസങ്ങള്‍ക്കകം ആര്‍.ഡി ഫീസ് പ്രവര്‍ത്തനം തുടങ്ങുമെന്നും അടിപ്പാത നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നുള്ള മന്ത്രിയുടെ വാദം പൊളിഞ്ഞു.
പുനലൂര്‍ പി.ഡബ്‌ളിയു.ഡി കെട്ടിടത്തിലാണ് ഓഫിസ് സജ്ജീകരിക്കുന്നത്.
ഓഫിസ് സൗകര്യങ്ങള്‍ക്കും അനുബന്ധ വിപുലീകരണ ജോലികള്‍ക്കുമായി പൊതുമരാമത്ത് കെട്ടിട നിര്‍മാണ വിഭാഗം എണ്‍പത്‌ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ട് ഒന്നര മാസം കഴിഞ്ഞു.
അടിപ്പാത നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കുന്ന എല്ലാ നടപടികളും റവന്യൂ വകുപ്പ് പൂര്‍ത്തിയാക്കിയിട്ട് രണ്ടു മാസമായി.
സ്ഥലമേറ്റെടുക്കാന്‍ വസ്തു ഉടമകള്‍ക്ക് തുക നല്‍കാത്തത് മാത്രമാണ് തടസം.
സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ. രാജു കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപ്പിപ്പിക്കുന്ന തിരക്കിലായതിനാലാണ് ഈ പ്രവര്‍ത്തനം നിലച്ചതെന്നറിയുന്നു.
അടിപ്പാത നിര്‍മാണത്തിന് മറ്റ് കുടിയേറ്റ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്ന കാര്യവും എങ്ങുമെത്തിയതുമില്ല.
വികസന പ്രവര്‍ത്തനം പാടേ നിലച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താലൂക്ക് വികസന സമിതി യോഗത്തിലേക്ക് മാര്‍ച്ച് നടത്തുകയും സഭ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. മാര്‍ച്ച് മിനി കോണ്‍ഫറന്‍സ് ഹാളിന് മുന്നിലായി പൊലിസ് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."