ക്യാഷ് ചെക്ക് മാറി നല്‍കാതെ ബാങ്കുകാര്‍
കുന്നംകുളം: ക്യാഷ് ചെക്ക് മാറി നല്‍കാതെ ബാങ്കുകാര്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്നു. ചികിത്സാ സഹായമായി കിട്ടിയ ചെക്ക് മാറാനാകാതെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും, ബാങ്ക് ജീവനക്കാരും തമ്മില്‍ വാക്കേറ്റം. ഒടുവില്‍ പണം മാറി നല്‍കാന്‍ നിയമമില്ലെന്ന്് ബാങ്കുകാരില്‍ നിന്നും എഴുതി കിട്ടും വരെ പ്രവര്‍ത്തകര്‍ ബാങ്കില്‍ കുത്തിയിരുന്നു.
കുന്നംകുളം കാനറ ബാങ്കിലാണ്് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. രാവിലെ 11 ഓടെ ചികിത്സാ സഹായത്തിനായി സാമൂഹ്യ പ്രവര്‍ത്തകന്‍ നല്‍കിയ 25000 രൂപയുടെ ചെക്ക്് മാറുന്നതിനായി നഗരത്തിലെ പ്രമുഖ ജീവകാരുണ്യ സംഘടനാ പ്രവര്‍ത്തകര്‍ തൃശൂര്‍ റോഡിലുള്ള കാനറ ബാങ്ക്് ബ്രാഞ്ചിലെത്തിയത്. ചെക്ക് നല്‍കിയപ്പോള്‍ ഒപ്പ്്് പരിശോധിച്ചുറപ്പ് വരുത്തി ചെക്കില്‍ സീല്‍ ചെയ്ത് ടോക്കനും നല്‍കി. പണം വാങ്ങാന്‍ നമ്പര്‍ വിളിച്ച്് കൗണ്ടറിലെത്തിയപ്പോള്‍ ക്യാഷ് നല്‍കാന്‍ കഴിയില്ലെന്നു പറഞ്ഞ് ചെക്ക് തിരിച്ച് നല്‍കി. കാര്യമന്വേഷിച്ചപ്പോള്‍ ക്യാഷ് ചെക്ക് മാറാന്‍ അതേ ബ്രാഞ്ചില്‍ തന്നെ ചെല്ലണമെന്നായിരുന്നു മറുപടി. ചെക്കില്‍ സീല്‍ ചെയ്തതിനാല്‍ മറ്റു ബാങ്കില്‍ ആ ചെക്ക് നല്‍കാനാവില്ലെന്നും ചെക്ക് നല്‍കിയ ആള്‍ തന്നെ നേരിട്ട് വന്നാല്‍ പണം നല്‍കാമെന്നുമായി. ഇതാണ് തര്‍ക്കത്തിന് വഴിവെച്ചത്. ചെക്ക് ഒപ്പിട്ട് നല്‍കുന്ന ആള്‍ തന്നെ ബാങ്കില്‍ വരണമെങ്കില്‍ പിന്നെ ചെക്ക് നല്‍കേണ്ട കാര്യമെന്താണെന്നാ യിരുന്നു ചോദ്യം. ആര്‍ക്കും ക്യാഷ് ചെക്ക് മാറി നല്‍കേണ്ടന്നാണ് കേന്ദ്ര നിയമം എന്നായിരുന്നു ബാങ്കുകാരുടെ വിശദീകരണം.
ബാങ്കില്‍ വരുന്ന ജനങ്ങളെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കുരങ്ങ് കളിപ്പിച്ച് ഉത്തരവാദിത്വം പ്രധാനമന്ത്രിയുടെ തലയില്‍ കെട്ടിവെക്കുന്ന ബാങ്കുകാരുടെ പതിവു ശൈലിയാണ് ഇവിടേയും കണ്ടത്. പണം നല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം എഴുതി തരണമെന്നാവശ്യപെട്ടെങ്കിലും ബാങ്ക്് ജീവനക്കാര്‍ തയ്യാറായില്ല. ഇതോടെ പ്രവര്‍ത്തകര്‍ കാബിനില്‍ കുത്തിയിരുന്നു. മധ്യസ്ഥക്കെത്തിയ മറ്റു ജീവനക്കാരും ഇത് തന്നെയായിരുന്നു പറഞ്ഞത്. കോര്‍ ബാങ്കിംഗ് എന്ന് പറയുന്നുണ്ടെങ്കിലും അത്തരത്തിലുള്ള പ്രവര്‍ത്തനം ഇപ്പോള്‍ ഇല്ലെന്നും, ചെക്ക് നല്‍കുന്ന ബാങ്കില്‍ മാത്രമേ പണം ലഭിക്കൂ. ചെക്ക് തിരികെ വാങ്ങി പരാതി എഴുതി നല്‍കാന്‍ മാത്രമെ ഇടപാടുകാരന് അധികാരമുള്ളൂ എന്നും ബാങ്കില്‍ നിന്ന്് സംസാരിക്കാന്‍ അവകാശമില്ലെന്നും തുടങ്ങി പല ഭീഷിണി സ്വരം മുഴക്കിയെങ്കിലും പുറത്തു പോകാന്‍ തയ്യാറാകാതിരുന്നതോടെ ഒടുവില്‍ കാര്യം വെള്ള പേപ്പറില്‍ എഴുതി നല്‍കാമെന്നായി. ഉച്ചക്ക് രണ്ടു മണിയോടെ ഇത് സംബന്ധിച്ച ബാങ്കിന്റെ വിശദീകരണം എഴുതി വാങ്ങിയ ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. ഓംബുഡ്‌സ്മാന് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും സാധാരണ ജനങ്ങളെ കേന്ദ്ര നയത്തിന്റെ പേരില്‍ ദുരിതപെടുത്തുന്ന ബാങ്ക് നയത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ബാങ്കിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ മനുഷ്യത്വ രഹിതമായ നടപടികള്‍ തുടര്‍ച്ചായി ഉണ്ടാകുന്നതായി പല ഇടപാടുകാരും പരാതി പറയുന്നതായും ഇവര്‍ പറഞ്ഞു. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന്് ഷെയര്‍ ആന്റ് കെയര്‍ പ്രസിഡന്റ് ലബീബ് ഹസ്സന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."