കോഴിക്കോട് ആറുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് ആറു വയസുകാരിക്ക പീഡനത്തിനിരയായ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. പ്രതിയെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്വാറി തൊഴിലാളികളായ നേപ്പാളി സ്വദേശികളായ ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്.
മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് സംഭവം. രാത്രിയില്‍ പിതാവ് വീട്ടിലെത്തിയപ്പോള്‍ രക്തംവാര്‍ന്ന നിലയില്‍ കുട്ടിയെ കാണുകയായിരുന്നു. പീഡനത്തിനിരയായ കുട്ടിക്കു പുറമെ മൂന്നരയും ഒന്നരയും വയസുള്ള കുട്ടികളും വീട്ടിലുണ്ടായിരുന്നു. പ്രദേശത്ത് നേപ്പാള്‍ സ്വദേശികളായ നിരവധി പേര് ക്വാറിയില്‍ ജോലി ചെയ്യുന്നുണ്ട്. വടകര റൂറല്‍ എസ്.പി ശ്രീനിവാസ്, താമരശ്ശേരി ഡിവൈ.എസ്.പി പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാലുശ്ശേരി പൊലിസിനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."