എയ്മ 5.26 കോടി രൂപയുടെ മരുന്നുകള്‍ കൈമാറി
കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായപ്രവാഹവുമായി ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ (എയ്മ). ആദ്യഘട്ട ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ എയ്മ തെലുങ്കാന യൂണിറ്റ് സമാഹരിച്ച 5.26 കോടി രൂപയുടെ മരുന്നുകള്‍ കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക്്്് കൈമാറി. കേരളത്തിന് കര കയറുന്നതിന് എല്ലാമേഖലകളില്‍ നിന്നുള്ളവരുടെയും സഹായം ആവശ്യമാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ വേതനം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി നല്‍കുന്നതില്‍ മടി കാണിക്കേണ്ട കാര്യമില്ലന്നും മന്ത്രി പറഞ്ഞു.
ദുരിതാശ്വാസ സഹായങ്ങള്‍ ജില്ലാകലക്ടര്‍മാര്‍ വഴി മാത്രം നല്‍കിയാല്‍ മതിയെന്ന ഉത്തരവ് പലപ്പോഴും വിനയായി മാറുകയാണെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ ഇളവു വേണമെന്നും മരുന്ന് കൈമാറി കൊണ്ടു ഗോകുലം ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലന്‍ പറഞ്ഞു. കൂടുതല്‍ സഹായം എത്തിക്കാന്‍ മറുനാടന്‍ മലയാളികള്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എയ്മ കേരള സംസ്ഥാന പ്രസിഡന്റ് എ.കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംവിധായകന്‍ മേജര്‍ രവി മുഖ്യാതിഥിയായിരുന്നു. ദേശീയ ചെയര്‍മാന്‍ ബാബു പണിക്കര്‍, പ്രൊജക്ട് കമ്മിറ്റി ചെയര്‍മാന്‍ എം.എ സലീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍,കെ കുട്ടപ്പന്‍, എയ്മ ഭാരവാഹികളായ ടി.എസ്.സി പ്രസാദ്(തെലുങ്കാന), എം.കെ ശശികുമാര്‍, പി.എം ശ്രീകുമാര്‍, ആര്‍.എസ് .പിള്ള, അഡ്വ പ്രേമ മോനോന്‍, ബിനു ദിവാകരന്‍, കെ.മുരീളീധരന്‍ , വിനോദ് പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. കേരള ഘടകം ജനറല്‍സെക്രട്ടറി രവീന്ദ്രന്‍ പൊയിലൂര്‍ സ്വാഗതവും വി.പി സുകുമാരന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."