കാട്ടാനകളുടെ സര്‍വേക്ക് ഇന്ന് തുടക്കം
കരുളായി: വിവിധ സംസ്ഥാനങ്ങളിലെ വാനാന്തരങ്ങളിലുള്ള കാട്ടാനകളുടെ എണ്ണം ക@െത്താനായി സര്‍വേക്ക് ഇന്ന് തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സര്‍വേ വെള്ളിയാഴ്ച സമാപിക്കും. മൂന്ന് ദിവസവും മൂന്ന് രീതിയിലായിരിക്കും സര്‍വേ നടത്തുക.
വനം ഡിവിഷനുകളില്‍ ഓരോ ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ്. ഒരു ബ്ലോക്ക് എന്നത് അഞ്ച് സ്‌ക്വയര്‍ കിലോമീറ്ററാണ്. ഓരോ ബ്ലോക്കിലും വനം വകുപ്പിലെ ര@് ജീവനക്കാരു@ാവും. ഇവരാണ് സര്‍വേ നടത്തുക. ആദ്യ ദിനം രാവിലെ ഏഴു മുതല്‍ ഒരോ ബ്ലോക്കിലും നിയോഗിച്ച ഉദ്യോഗസ്ഥര്‍ ചുറ്റി നടക്കും. ഈ സമയത്ത് നേരിട്ട് കാണുന്ന ആനകളുടെ കണക്ക് രേഖപ്പെടുത്തും.
ഇതില്‍ ആണ്‍,പെണ്‍,കുട്ടികള്‍, മുതിര്‍ന്നവ, മോഴയാന, തുടങ്ങി വേര്‍തിരിച്ച് രേഖപെടുത്തും. ഒപ്പം ഒറ്റയാനയെയോ, കൂട്ടമായ ആനകളെയോ കണ്ടാല്‍ സ്ഥലത്തിന്റെ പ്രത്യേകത, ഏതുതരം കാട് എന്നിവയും, സ്ഥലത്തിന്റെ ജി.പി.എസ് റീഡിങും രേഖപ്പെടുത്തും. മൂന്നാം ദിനം വെള്ളത്തിന്റെ ഉറവിടം,വയല്‍ മേഖല, വാച്ച് ടവറുകള്‍ എന്നിവിടങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് നാല് വരെ കണക്കെടുപ്പ് നടത്തുന്നവര്‍ ഗ്രൂപ്പായി സ്ഥലത്ത് വരുന്ന ആനകളുടെ കണക്കെടുക്കും. സര്‍വേ പൂര്‍ത്തിയാക്കിയാല്‍ എല്ലാ ഡിവിഷനുകളില്‍ നിന്നുമുള്ള കണക്കുകള്‍ പെരിയാര്‍ ടൈഗര്‍ ഫൗ@േഷനു കൈമാറും.
മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് എന്നീ ര@് ഡിവിഷനുകളാണുള്ളത്. ഇതില്‍ സൗത്ത് ഡിവിഷനില്‍ 21 ബ്ലോക്കും,നോര്‍ത്ത് ഡിവിഷനില്‍ 30 ബ്ലോക്കുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."