പുഴുവരിച്ച മാംസം: നാല് സ്റ്റാളുകള്‍ പൂട്ടി സീല്‍ ചെയ്തു
ആയഞ്ചേരി: പുഴുവരിച്ച മാംസം പിടിച്ചെടുത്ത സംഭവത്തില്‍ ആയഞ്ചേരി ടൗണിലെ നാല് ബീഫ്്് സ്റ്റാളുകള്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് സ്ക്വാഡ് പൂട്ടി സീല്‍ ചെയ്തു.
കഴിഞ്ഞ ദിവസം സ്റ്റോപ്പ് മെമ്മോ കൊടുത്ത ഒരു സ്റ്റാള്‍ ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചതാണ ്കടുത്ത നടപടി സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ഇതോടെ ടൗണില്‍ മട്ടന്‍-ബീഫ് വില്‍പ്പന പൂര്‍ണമായും നിലച്ചു.
കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ച ബാബു, റസാഖ്, സൂപ്പി എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്റ്റാളുകള്‍ക്ക് പുറമെ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള കട കൂടിയാണ ്ഇന്നലെ പൂട്ടി സീല്‍ ചെയ്തത്. പൊലിസ് സാന്നിധ്യത്തിലായിരുന്നു നടപടി.
ഗ്രാമ പഞ്ചായത്ത് സെക്ഷന്‍ ക്ലര്‍ക്ക് സുരേഷ്, ഹെല്‍ത്ത് ഇന്സപെക്ടര് എ.ശിവദാസന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.സി ശിവദാസന്‍, കെ.കെ ശെല്വകുമാര്,പി.കെ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് സീല്‍ ചെയ്തത്.
ചിക്കന്‍ സ്റ്റാളിന്റെ ലൈസന്സിന്മരെ മറവിലാണ് ബീഫ് സ്റ്റാളുകള്‍ പ്രവൃത്തിച്ചിരുന്നത്. വൃത്തിഹീനമായ ചുറ്റുപാടും മാലിന്യ സംസ്കരണത്തിലെ അലംഭാവവും പലപ്പോഴും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമാകാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."