ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് നാട്ടുകാര്‍
അരീക്കോട്: വാലില്ലാപ്പുഴ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കാന്തപുരം വിഭാഗത്തിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുകൊടുക്കുന്നതായി നാട്ടുകാര്‍. അക്രമം നടത്തിയവരെ പിടികൂടാതെ പരാതി പറയുന്ന നാട്ടുകാര്‍ക്കെതിരേ പൊലിസ് കേസ് എടുക്കുന്നതായും ആക്ഷേപമുണ്ട്. കാന്തപുരം വിഭാഗവും നാട്ടുകാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ കഴിഞ്ഞ വര്‍ഷം വാലില്ലാപുഴ പ്രദേശത്ത് ക്രമസമാധാനം തകരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ അരീക്കോട് എസ്.ഐ സത്യനാഥന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ ഈ പൊലിസ് ഉദ്യോഗസ്ഥനെതിരേ സി.പി.എം നേതൃത്വവും കാന്തപുരം വിഭാഗവും സമ്മര്‍ദം ചെലുത്തി നടപടി എടുപ്പിച്ചിരുന്നു. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന നിയമപാലകര്ക്കെതിരേ നടപടിയെടുത്തും പക്ഷപാതപരമായി പെരുമാറിയും ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ അരീക്കോട് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയിലും പൊലിസ് നീതിപൂര്‍വമായല്ല പെരുമാറിയതെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."