സൈബര്‍ ലോകത്തെ 'കരയിച്ചതിനു' പിന്നില്‍ ഉ.കൊറിയയെന്ന് ഇന്ത്യന്‍ ടെക്കി
ലണ്ടന്‍: കരയുക എന്നര്‍ഥം വരുന്ന വാനാക്രൈ മാല്‍വെയര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന വിവരവുമായി ഇന്ത്യന്‍ ടെക്കി. ഇന്ത്യക്കാരനും ഗൂഗിളില്‍ ജീവനക്കാരനുമായ നീല്‍ മേത്തയാണ് ലോകമെമ്പാടും നടന്ന സൈബര്‍ ആക്രമണങ്ങളുടെ പിന്നില്‍ ഉത്തര കൊറിയയാണെന്ന കണ്ടെത്തലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ലസാറസ് എന്ന ഉത്തരകൊറിയയുടെ സൈബര്‍ ഗ്രൂപ്പിലേക്കാണ് ഇതിന്റെ ലിങ്കുകള്‍ പോകുന്നതായി കാണിക്കുന്നത്. ഇതിനെ സുപ്രധാന തെളിവായി റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തിയിട്ടുണ്ട്. റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പര്‍സ്‌കൈയാണ് ഇതിന് സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. ഈ വൈറസിന്റെ കോഡും നീല്‍ മേത്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹാക്കിങിന്റെ പേരില്‍ മുന്‍പേ അറിയപ്പെടുന്ന പേരുകളിലൊന്നാണ് ലസാറസ് ഗ്രൂപ്പിന്റേത്. ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിനെ പരിഹസിച്ചുകൊണ്ടുള്ള അമേരിക്കന്‍ സിനിമയ്‌ക്കെതിരേ ആക്രമണം നടത്തിയതും ഇതേ സംഘമായിരുന്നു.
അന്ന് സോണി പിക്‌ചേഴ്‌സിന്റെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടന്ന ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് ഹാക്കിങിനു പിന്നിലും ലസാറസ് ഗ്രൂപ്പായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 150 ലധികം രാജ്യങ്ങളിലായി നടന്ന റാന്‍സംവെയര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ലോകമെമ്പാടുമായി ആയിരക്കണക്കിന് കംപ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്.
സംഭവത്തിനു പിന്നില്‍ ഉത്തരകൊറിയയില്‍ നിന്നുള്ള സൈബര്‍ വിദഗ്ധരാണെന്നാണ് ഇസ്‌റാഈലില്‍ നിന്നുള്ള കംപ്യൂട്ടര്‍ വിദഗ്ധരുടെയും നിരീക്ഷണം.
ഇതുവരെ ലസാറസ് നടത്തിയ സൈബര്‍ ആക്രമണങ്ങളും വാനാക്രൈയുമായി വലിയ സാദൃശ്യമാണുള്ളതെന്ന് നീല്‍ മേത്ത ട്വിറ്ററില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."