യുവജന കമ്മിഷന്‍ സിറ്റിങ്; പരിഹരിച്ചത് ആറ് പരാതികള്‍
.കാസര്‍കോട്: വിദ്യാര്‍ഥികളില്‍ നിന്നുള്ള നിരന്തര പരാതികളെ തുടര്‍ന്ന് സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും കേന്ദ്ര സര്‍വകലാശാല സന്ദര്‍ശിച്ചു. ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലെ സിറ്റിങ്ങിന് ശേഷമാണ് അംഗങ്ങള്‍ പെരിയയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാല സന്ദര്‍ശിച്ചത്.
കേന്ദ്ര സര്‍വകലാശാലക്കെതിരേ വരുന്ന പരാതികള്‍ സംബന്ധിച്ച് അധികൃതരെ യുവജന കമ്മിഷന്‍ അറിയിച്ചു. നിരന്തരം പരാതി വരുന്നതിനാല്‍ തെറ്റായ തീരുമാനങ്ങളാണ് കാരണമെങ്കില്‍ അവ തിരുത്താന്‍ തയാറാകണമെന്നും കമ്മിഷന്‍ കേന്ദ്ര സര്‍വകലാശാല അധികൃതരെ അറിയിച്ചു. കമ്മിഷന്‍ ചെയര്‍മാന്‍ ചിന്താ ജെറോം, അംഗം കെ. മണികണ്ഠന്‍, സെക്രട്ടറി ഡി. സന്തോഷ്‌കുമാര്‍, എം. സലിം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ.വി ശിവപ്രസാദ് എന്നിവരാണ് കേന്ദ്ര സര്‍വകലാശാല സന്ദര്‍ശിച്ചത്.
കലക്ടറേറ്റില്‍ നടന്ന സിറ്റിങ്ങില്‍ വിവിധ പരാതികളില്‍ കമ്മിഷന്‍ തീര്‍പ്പുണ്ടാക്കി. കമ്മിഷനു മുന്‍പാകെ 15 പരാതികള്‍ പരിഗണനക്ക് വന്നതില്‍ ഒരു കേസുമായി ബന്ധപ്പെട്ടവര്‍ ഹാജരായില്ല. പരിഗണിക്കപ്പെട്ട 14 കേസുകളില്‍ ആറു കേസുകളാണ് കമ്മിഷന്‍ പരിഹരിച്ചത്. ഇതില്‍ ജില്ലയിലെ ഒരു ഏജന്‍സി വഴി മംഗളൂരുവില്‍ ബി.എസ്‌സി നഴ്‌സിങ്ങിനു പഠിച്ച വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി. ജില്ലാ പൊലിസ് മേധാവിയുമായി ഇടപെട്ടാണ് ഇത്തരം മൂന്നു പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കിയത്. എം പാനല്‍ വഴി കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ യുവാവിന് ടിക്കറ്റ് പ്രശ്‌നത്തിന്റെ പേരില്‍ തൊഴില്‍ നഷ്ടപ്പെട്ടതായ പരാതിയില്‍ പുനര്‍നിയമനം നല്‍കാന്‍ ഡി.ടി.ഒ നടപടിയെടുത്തതോടെ പരിഹരിക്കപ്പട്ടു. കേന്ദ്ര സര്‍വകലാശാല ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയതായ വിദ്യാര്‍ഥിയുടെ പരാതിയിലും പരിഹാരമായി. ഹോസ്റ്റലില്‍ തിരിച്ചെടുക്കുന്നതോടെയാണിത്. മറ്റു രണ്ടു പരാതികളില്‍ ഹൈക്കോടതി പരിഗണന ഉള്ളവയാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി. മംഗല്‍പാടി പി.എച്ച്.സിയില്‍ രോഗിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രോഗികളോട് നിഷേധ സമീപനം ഉണ്ടായിട്ടില്ലെന്ന് ഡി.എം.ഒ അറിയിച്ചു. കണ്ടക്ടര്‍ ബാക്കി നല്‍കാത്തതുമായി ബന്ധപ്പെട്ട വിഷയം ഉള്‍പ്പെടെ മൂന്നു പുതിയ പരാതികളും കമ്മിഷന്‍ മുന്‍പാകെ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."