ആരാധനാലയങ്ങളിലെ മര്യാദ എല്ലാ മേഖലയിലും പാലിക്കണം: പാണക്കാട് സാദിഖലി തങ്ങള്‍
കോട്ടയം : ആരാധനാലയങ്ങില്‍ വിശ്വാസികള്‍ പുലര്‍ത്തുന്ന മര്യാദ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പാലിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
പെരുമ്പായിക്കാട് പുനര്‍നിര്‍മ്മിച്ച നീലിമംഗലം മുസ്‌ലിം ജമാഅത്തിലെ മസ്ജിദ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.
ദൈവീകമായ സംസ്‌കാരത്തിലേക്ക് മനുഷ്യന്‍ എത്തിച്ചേരുമ്പോഴാണ് ജീവിതം സംസ്‌കാര സമ്പന്നമാകുന്നത്. പ്രളയകാലത്ത് നമ്മല്‍ പ്രകടിപ്പിച്ച മനുഷ്യ സ്‌നേഹം കൊണ്ടാണ് അതിജീവിക്കാന്‍ കഴിഞ്ഞത്.സംവിധാനങ്ങള്‍ കൊണ്ടല്ല. മനുഷ്യ സ്‌നേഹത്തിന്റെ വില നാം അറിഞ്ഞു.സ്‌നേഹം പങ്കുവെച്ച് മുന്നേറി മാതൃകകള്‍ സൃഷ്ടിക്കണം.
മനുഷ്യന് ജീവിത ധാര്‍മ്മികതക്ക് വേണ്ടി കാലാകാലങ്ങളില്‍ ഓരോരുത്തര്‍ അറിവ് പകര്‍ന്ന് നല്‍കുന്നു.അത് ഉള്‍ക്കോള്ളുന്നവരാണ് വിശ്വാസികള്‍.അത് ഒരിക്കലും ഏറ്റുമുട്ടുന്നില്ല.അതിന്റെ പേരില്‍ ചിലര്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.അത്തരക്കാര്‍ അധാര്‍മ്മികരാണ്. അതിനെതിരെ കരുതലും ജാഗ്രതയും വേണമെന്ന് സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി. ജമാഅത്ത് പ്രസിഡന്റ് എം എ ഷാജി അധ്യക്ഷനായി.അസി.ഇമാം മുഹമ്മദ് കുഞ്ഞ് മൗലവി ഖിറാഅത്ത് നിര്‍വ്വഹിച്ചു.നിര്‍മ്മാണ കമ്മറ്റി ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് സ്വാഗതം പറഞ്ഞു. ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത .ശബരിമല മുന്‍ മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി, ഇമാം ഏകോപന സമിതി ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ , സുരേഷ്‌കുറുപ്പ് എം എല്‍ എ, ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കോട്ടയം മേഖലാ പ്രസിഡന്റ് കെ എം ത്വാഹ മൗലവി, ജമാഅത്ത് ജനറല്‍ സെക്രട്ടറി എ ലത്തീഫ് ചടങ്ങില്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."