HOME
DETAILS

ഉന്നത വിജയം നേടിയ മുന്നൂറോളം കുട്ടികളെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ആദരിക്കുന്നു

  
backup
June 17 2019 | 10:06 AM

indian-islamic-centre-abudhabi


അബുദാബി: തലസ്ഥാന നഗരിയിലെ  സ്കൂളുകളിൽ നിന്നും ഉന്നത വിജയം നേടിയ   കുട്ടികളെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്കോളസ്റ്റിക് അവാർഡ് നൽകി ഇത്തവണയും ആദരിക്കുന്നു.

ജൂൺ 20ന് വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് ഇസ്ലാമിക് സെന്റർ പ്രധാന ഹാളിൽ വെച്ച് പ്രൗഢമായ സദസ്സിൽ വെച്ചാണ് മുന്നൂറോളം കുട്ടികളെ ആദരിക്കുന്നത്.

അബുദാബിയിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളിൽ നിന്നും ഇക്കഴിഞ്ഞ സി ബി എസ് സി പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും 91 ശതമാനത്തിലധികം മാർക്ക് വാങ്ങിയ എല്ലാ കുട്ടികളെയും അതോടൊപ്പം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ കുട്ടികളെയുമാണ്  ഉപഹാരവും മെഡലും നൽകി ആദരിക്കുന്നത്. ഇതോടൊപ്പം ഇസ്ലാമിക്  സെന്ററിന്റെ  മെമ്പർമാരുടെ നാട്ടിലും ഗൾഫിലുമുള്ള മക്കളിൽ നിന്ന് പത്താം ക്ലാസ്സ്, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ വിജയിച്ചവരെയും ചടങ്ങിൽ വെച്ച് രക്ഷിതാക്കൾക്ക്  ഉപഹാരവും മെഡലും നൽകി ആദരിക്കും.

തുടർച്ചയായ ഏഴാം തവണയാണ് ശ്രദ്ധേയമായ ഇത്തരം പരിപാടി ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച് വരുന്നത്. ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികളുടെ  കഴിവുകളെ അംഗീകരിക്കുന്നത് തുടർ പഠന രംഗത്ത് കുട്ടികൾക്ക് പ്രോൽസാഹനവും മാതൃകയും നൽകുന്നുണ്ടെന്ന് ഇസ്ലാമിക് സെന്റർ ഭാരവാഹികൾ പറഞ്ഞു.

ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക, വ്യവസായ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പങ്കെടുക്കും.
പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സെന്റർ ഭാരവാഹികൾ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago