ഇലക്ട്രിക് കാര്‍ നിര്‍മാണത്തിനായി സഊദി
റിയാദ്: ഇലക്ട്രിക് കാര്‍ നിമ്മാണത്തിനായി സഊദി അറേബ്യ വന്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. സിലിക്കോണ്‍ വാലി ആസ്ഥാനമായുള്ള ലൂസിഡ് മോട്ടോഴ്‌സുമായി സഹകരിച്ചാണ് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാന്‍ സഊദി നിക്ഷേപമിറക്കുന്നതെന്നു സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോറ്ട്ട ചെയ്തു.
ഇതിനായി സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ലൂസിഡ മോട്ടോഴ്‌സുമായി ഒരു ബില്യണ് ഡോളറിലധികമുള്ള കരാര്‍ ഒപ്പു വെക്കുകയും ചെയ്തിട്ടുണ്ട്.
ലൂസിഡ ഇലക്ട്രിക് കമ്പനിയുടെ ലൂസിഡ എയര്‍ ഇലക്ട്രിക് കാര്‍ 2020 ഓടെ പുറത്തിറക്കാനാണ് തീരുമാനം. വാണിജ്യ രംഗത്തേക്ക് ഇത് രംഗത്തിറക്കുന്നതിന്റെ ഭാഗമായി രണ്ടു മാസം മുന്‍പേ തന്നെ ഇരു വിഭാഗവും ഇതിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സഊദി വിഷന്‍ 2030 ന്റെ ഭാഗമായി അനുയോജ്യമായ, ആരോഗ്യ സാമ്പത്തിക മേഖലയുടെ ഭാഗമായാണ് പുതിയ കാല്‍വെപ്പ്. നേരത്തെ, തങ്ങളുടെ പുതിയ കാല്‍വെപ്പിന് സഊദി 75 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപമിറക്കാന്‍ സാധ്യത കാണുന്നുവെന്ന ടെസ്‌ല സി ഇ ഒ ഇലോണ്‍ മസ്‌ക് പ്രസ്താവിച്ചിരുന്നു.
എന്നാല്‍, ലൂസിഡ് കമ്പനിയില്‍ സഊദി നിക്ഷേപം ഇറക്കുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ ടെസ്‌ലയുടെ ഷെയര്‍ 2.2ശതമാനം ഇടിയുകയും ചെയ്തു. ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിനായി ടെസ്‌ലയില്‍ അഞ്ചു ശതമാനം നിക്ഷേപം ഇറക്കുമെന്ന് നേരത്തെ ഈ വര്‍ഷമാദ്യം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കിയിരുന്നു.
പുതിയ ടെക്‌നോളജിയുടെ ഒത്തുചേരല്‍ ഓട്ടോ മൊബൈല്‍ രംഗത്ത് പുതിയ മാറ്റങ്ങളാണ് ഉണ്ടാക്കുകയെന്നും ഇതിന്റെ ഗുണം ഇനിയും മനസ്സിലാക്കാന്‍ ഇരിക്കുന്നതേയുള്ളൂവെന്നും ലൂസിഡ് ചീഫ് ടെക്‌നോളജി ഓഫിസര്‍ പീറ്റര്‍ റാവ്‌ലിന്‍സന്‍ പറഞ്ഞു. ലോകത്തെ മുന്നോട്ടു നയിക്കാനുതകുന്ന രീതിയിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഞങ്ങള്‍ കാണിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് കാര്‍ നിര്‍മ്മാണം കൂടാതെ, പുനരുപയോഗ ഊര്‍ജ്ജം, സംയുക്ത ടെക്‌നോളജി കമ്പനികള്‍, തുടങ്ങി വിവിധ മേഖലകളിലും സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് മറ്റു മേഖലകളിലും നിക്ഷേപം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."