പുലിവാലുപിടിച്ച് കളിയാട്ടം പ്രമേയം..!
മലപ്പുറം: മൂന്നിയൂര്‍ കളിയാട്ടം മഹോത്സവം സംബന്ധിച്ചുള്ള ജില്ലാപഞ്ചായത്ത് യോഗത്തിലെ പ്രമേയത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പുലിവാലുപിടിച്ചു. കളിയാട്ടം മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷമുണ്ടായ പൊലിസിന്റെ ഇടപെടല്‍ ഇത്തവണ ഉണ്ടാകരുതെന്നു ചൂണ്ടിക്കാട്ടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പിന്താങ്ങിക്കൊണ്ടുള്ള പ്രമേയം ഭരണകക്ഷിയായ കോണ്‍ഗ്രസിലെ എ.കെ അബ്ദുര്‍റഹ്മാനാണ് അവതരിപ്പിച്ചത്.
യോഗാധ്യക്ഷനു പ്രമേയത്തെ പിന്താങ്ങാന്‍ അധികാരമില്ലെന്നറിയിച്ചു ഭരണകക്ഷിയിലെ തന്നെ മറ്റൊരാള്‍ എണീറ്റുനിന്നു. അതോടെ ഞാന്‍ പിന്തുണക്കാമെന്നറിയിച്ചു മറ്റൊരംഗവും എഴുന്നേറ്റു. കളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട വിഷയം പറയേണ്ട സ്ഥലം ഇതല്ലെന്ന പ്രസ്ഥാവനയാണ് പ്രതിപക്ഷ അംഗം ടി.കെ റഷീദലിയെ കുടുക്കിയത്. മലബാറിലെതന്നെ പ്രധാന ഉത്സവമായ മൂന്നിയൂര്‍ കളിയാട്ടത്തിലെ പൊലിസ് നടപടിയെ എല്ലാ രാഷ്ട്രീയ കക്ഷികളും വിമര്‍ശിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജില്ലാപഞ്ചായത്ത് പ്രമേയം പ്രസക്തമാണെന്നും പറഞ്ഞു ജില്ലാപഞ്ചായത്ത് പ്രസിഡന്റും അവതാരകനും തിരിച്ചടിച്ചു.
ഇതോടെ പ്രമേയത്തെ തള്ളിപ്പറയുകയല്ലെന്നും വിഷയം പൊലിസ് അധികാരികളുമായി ബന്ധപ്പെട്ടു സംസാരിച്ചു തീര്‍ക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞു വാഗ്വാദത്തില്‍നിന്നു റഷീദലി തലയൂരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."