ഇന്ത്യ, ചൈന, പാകിസ്താന് ആണവായുധങ്ങള്‍ വര്‍ധിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്
സ്റ്റോക്ക്ഹോം: ഇന്ത്യ, ചൈന, പാകിസ്താന് എന്നീ രാജ്യങ്ങള്‍ ആണവായുധങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സ്റ്റോക്ക്ഹോം ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്.ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്.
യു.എസ്, റഷ്യ, ബ്രിട്ടന്, ഫ്രാന്‍സ്, ചൈന, ഇന്ത്യ, ബ്രിട്ടന്, ഫ്രാന്‍സ്, പാകിസ്താന്, ഇസ്റാഈല്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നായി ആകെ 13,865 ആണവായുധങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആണവായുധ നിര്‍മാണം 600 എണ്ണം കുറവാണ്. ഇന്ത്യയും പാകിസ്താനും ആണവായുധങ്ങള്‍ വര്‍ധിപ്പിക്കുന്നത് ഭയപ്പെടുത്തുന്ന നീക്കമാണെന്ന് എസ്.ഐ.പി.ആര്.ഐ ഡയരക്ടര്‍ ഷാന്നോന്‍ കിലെ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ അപകടകരമായ സാഹചര്യമാണിവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."