'കൊവിഡ്, വംശീയത, സാമ്പത്തികം... പണികള്‍ ഏറയെുണ്ട്, മുന്നോട്ടുള്ള വഴി അത്ര എളുപ്പമല്ല, എന്നാല്‍ രാജ്യം തയ്യാറാണ് ഒപ്പം ഞങ്ങളും'- കമല ഹാരിസ്
വാഷിങ്ടണ്‍: ശരിയായ ജോലി ഇനിയാണ് ആരംഭിക്കുന്നതെന്ന് നിയുകത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. താന്‍ അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായിരിക്കാം എന്നാല്‍ അവസാനത്തേത് ആകില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.
'ഇനിയാണ് ശരിയായ ജോലി ആരംഭിക്കുന്നത്. മഹാമാരിയെ തോല്‍പിക്കണം. സാമ്പത്തിക വ്യവസ്ഥയെ പുനര്‍നിര്‍മിക്കണം. നമ്മുടെ നീതിന്യായ വ്യവസ്ഥയിലും സമൂഹത്തിലുമുള്ള വംശീയതയെ വേരോടെ പിഴുത് മാറ്റണം. കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ പോരാടണം. അങ്ങിനെ രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടക്കണം. മുന്നോട്ടുള്ള വഴികള്‍ ഒട്ടും എളുപ്പമല്ല. എന്നാല്‍ നേരിടാന്‍ അമേരിക്ക തയ്യാറാണ്. ഒപ്പം ബൈഡനും ഞാനും' അവര്‍ ട്വീറ്റ് ചെയ്തു.
Now the real work begins.
— Kamala Harris (@KamalaHarris) November 8, 2020
To beat this pandemic.
To rebuild our economy.
To root out systemic racism in our justice system and society.
To combat the climate crisis.
To heal the soul of our nation.
The road ahead won't be easy. But America is ready. And so are @JoeBiden and I.
ജോ ബൈഡന്‍ കമലഹാരിസ് എന്നിവര്‍ക്കുമപ്പുറം അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പായിരുന്നു ഇത്. അത് തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് നടന്നത്. ഒരുപാട് ജോലികള്‍ തീര്‍ക്കാനുണ്ട്. നമുക്ക് തുടങ്ങാം -കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചു. വൈസ് പ്രസിഡന്റായ ആദ്യ വനിത താനാണ് പക്ഷേ ഒരിക്കലും അവസാനത്തേത് ആകില്ലെന്നും കമലഹാരിസ് പറഞ്ഞു.
While I may be the first woman in this office, I will not be the last—because every little girl watching tonight sees that this is a country of possibilities.
— Kamala Harris (@KamalaHarris) November 8, 2020
ഇന്ത്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമായ കമല ഹാരിസ് യു.എസിന്റെ പ്രഥമ വനിത വൈസ് പ്രസിഡന്റാണ്. ആഗസ്റ്റില്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ ട്രംപിന് നേരെ കടുപ്പമേറിയ ചോദ്യങ്ങളെറിഞ്ഞ് ബൈഡനൊപ്പം മുന്‍നിരയില്‍ കമലയുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."