നിലയ്ക്കല്‍-പമ്പ നിരക്ക്: 21 വരെ തല്‍സ്ഥിതി തുടരും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ നിലയ്ക്കല്‍ പമ്പ നിരക്ക് സംബന്ധിച്ച കേസ് ഹൈക്കോടതി 21ന് പരിഗണിക്കുന്നതിനാല്‍ അതുവരെ നിലവിലെ സ്ഥിതി തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കോടതി വിധി മാനിച്ചുള്ള നടപടിയാവും കെ. എസ്. ആര്‍. ടി. സി സ്വീകരിക്കുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭക്തര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ ദേവസ്വം ബോര്‍ഡിനും കെ.എസ്.ആര്‍.ടി.സിക്കും ബാധ്യതയുണ്ട്. ചാര്‍ജ് കൂടുതലാണെന്ന് കെ.എസ്.ആര്‍.ടി.സിക്ക് തോന്നിയിട്ടില്ല. അതേസമയം കൂടുതലാണെന്ന് ബോര്‍ഡിന് അഭിപ്രായമുണ്ട്. പെട്ടെന്ന് തീരുമാനമെടുത്തതില്‍ ചില വീഴ്ചകളുണ്ട്. കഴിഞ്ഞ സീസണില്‍ 30 രൂപയായിരുന്നു ഈ റൂട്ടില്‍ നിരക്കെന്നും ഇപ്പോള്‍ 40 രൂപയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റു സ്ഥലങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രം അനുവദിക്കുകയും അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് നടത്തുകയും വേണമെന്നാണ് ശബരിമല ഉന്നതാധികാര സമിതി തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും നിലയ്ക്കലില്‍ യാത്ര അവസാനിപ്പിക്കേണ്ടി വരും. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."