അസാധുനോട്ടുകള്‍ പിടികൂടിയ സംഭവം: അന്വേഷണം പൊലിസ് ഏറ്റെടുക്കും
കോഴിക്കോട്: വിദേശത്തുനിന്ന് എത്തിച്ചതെന്ന് കരുതുന്ന 1.2 കോടി രൂപയുടെ അസാധുനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കോടതി ഉത്തരവ് ലഭിച്ചാല്‍ അന്വേഷണം ഏറ്റെടുക്കുമെന്ന് കോഴിക്കോട് ടൗണ്‍ പൊലിസ് അറിയിച്ചു. എന്നാല്‍ നിലവില്‍ ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് വ്യക്തമാക്കി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മറ്റുതടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും ടൗണ്‍ പൊലിസ് പറഞ്ഞു. ഡി.ആര്.ഐ കോഴിക്കോട് യൂനിറ്റാണ് കേസന്വേഷണം കോഴിക്കോട് ടൗണ്‍ പൊലിസിന് കൈമാറാന്‍ ആവശ്യപ്പെട്ടത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ചാണ് കഴിഞ്ഞ ദിവസം ഡി.ആര്.ഐ പണം പിടികൂടിയത്. നാലുപേരുള്ള സംഘത്തിലെ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ തൃശൂര്‍ കരുമാത്ര നെയ്വേലിപറമ്പില് എന്‍.ബി സിറാജുദ്ദീനെ (39) പിടികൂടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."