HOME
DETAILS

അല്‍ ഖര്‍ജ് പര്‍വതനിരകളില്‍ ലക്ഷം വര്‍ഷം മുന്‍പ് ജനവാസം; നിര്‍ണായക തെളിവുകളുമായി ഗവേഷകര്‍

  
backup
September 18 2018 | 19:09 PM

al-kharj-parvathanirakalil

റിയാദ്: സഊദിയിലെ അല്‍ഖര്‍ജ് പര്‍വതനിരകളില്‍ ഒരു ലക്ഷം വര്‍ഷം മുന്‍പ് മനുഷ്യവാസം ഉണ്ടായിരുന്നതായി കണ്ടെത്തല്‍. ഇതിനെ സാധൂകരിക്കുന്ന നിര്‍ണായക തെളിവുകളുമായി ഗവേഷകര്‍. സഊദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ സഊദി-ഫ്രഞ്ച് സംയുക്ത പര്യവേക്ഷക സംഘം നടത്തിയ ഗവേഷണത്തിലാണ് അപൂര്‍വ കണ്ടെത്തല്‍. തലസ്ഥാന നഗരിയായ റിയാദിന് തെക്കു ഭാഗത്തെ അല്‍ ഖര്‍ജ് പര്‍വതനിരകളില്‍നിന്നു വാദി നസാഹിലേക്ക് നീണ്ടുകിടക്കുന്ന മലനിരകളിലും വാദി മാവാന്‍, ഐന്‍ ഫുര്‍സാന്‍ എന്നിവിടങ്ങളിലെ മലമ്പ്രദേശത്തും അല്‍ ശദീദ ഗ്രാമത്തിലെ പര്‍വതപ്രദേശത്തും നടത്തിയ പുരാവസ്തു ഗവേഷണങ്ങളിലാണ് അതിപുരാതനകാലത്ത് തന്നെ ഇവിടങ്ങളില്‍ മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. 

തെളിവായി ഏതാനും പുരാവസ്തുക്കളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ മനുഷ്യവാസ ചരിത്രത്തെ പൗരാണികതയിലേക്ക് കൊണ്ടുപോകുന്ന പാലിയോലിത്തിക്ക് കാലഘട്ടത്തിലേക്ക് വെളിച്ചംവീശുന്ന ഈ തെളിവുകള്‍ ശിലായുഗ കാലഘട്ടത്തില്‍ തന്നെ ഈ പ്രദേശം ജനവാസ മേഖലയായിരുന്നുവെന്നാണ് ഗവേഷകര്‍ കരുതുന്നത്.
കടും പച്ചയും ഇളം പച്ചയും നിറത്തിലുള്ള പാത്രങ്ങള്‍, കല്‍പാത്രങ്ങള്‍, മഞ്ഞ, ചുവപ്പ്, നീല നിറത്തിലുള്ള സ്ഫടിക നിര്‍മിത കൈവളകള്‍, ഇരുമ്പ് കൊണ്ടുള്ള പിഞ്ഞാണം, മറ്റു പാത്രങ്ങള്‍ എന്നിവ ഗവേഷകര്‍ക്ക് ഉദ്ഖനത്തില്‍ ലഭിച്ചു. ഇതോടൊപ്പം, അല്‍ ഖര്‍ജ് മരുപ്പച്ചയുടെ പടിഞ്ഞാറ് ഭാഗത്ത് അല്‍ ദിലഅ് തടാകത്തോട് ചേര്‍ന്ന് 5,000 വര്‍ഷം മുന്‍പ് മനുഷ്യര്‍ താമസിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്ന് 56 സെന്റിമീറ്റര്‍ നീളമുള്ള വെങ്കല നിര്‍മിത വാള്‍ ഗവേഷകര്‍ക്ക് ലഭിച്ചു. ഇത്ക്രിസ്തുവിനും ആയിരം വര്‍ഷം മുന്‍പുള്ളതാണെന്നാണ് അനുമാനം.പൗരാണിക ജനതയുടെ കൃഷിസ്ഥലം, കെട്ടിടാവശിഷ്ടങ്ങള്‍ എന്നിവയും ഇവിടെനിന്നു കണ്ടെടുക്കാനായിട്ടുണ്ട്. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ മധ്യ മേഖലയില്‍ കണ്ടിരുന്ന പുള്ളിയും കുത്തുമില്ലാത്ത ലിപികളും ഇവിടെ കാണാനായിട്ടുണ്ട്.
2011 സെപ്റ്റംബറിലാണ് സഊദി ടൂറിസം, നാഷണല്‍ ഹെറിറ്റേജ് കമ്മിഷനുമായി പുരാവസ്തു പര്യവേക്ഷണത്തില്‍ സഹകരിക്കുന്നതിന് ഫ്രാന്‍സ് കരാര്‍ ഒപ്പുവച്ചത്. സഊദികളും ഫ്രഞ്ചുകാരും ഉള്‍പ്പെട്ട പതിനെട്ടംഗ സംഘമാണ് കണ്ടെത്തലിനു പിന്നില്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരത്തെയും സംഘം വിവിധ തെളിവുകള്‍ കണ്ടെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  9 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago