ബിഹാര്‍ തിരഞ്ഞെടുപ്പ്: മഹാസഖ്യത്തിന് വിജയ പ്രതീക്ഷ നല്‍കി എക്‌സിറ്റ് പോള്‍
ന്യൂഡല്‍ഹി: ബിഹാര്‍ എക്‌സിറ്റ് പോളില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന് വിജയ പ്രതീക്ഷ. 2 സര്‍വേകളില്‍ മഹാസഖ്യത്തിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷമോ അതിലേറെയോ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ഇതില്‍ ടുഡേസ് ചാണക്യ സിഎന്‍എന്‍ ന്യൂസ് 18 മഹാസഖ്യത്തിനു 10% ഉം ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ 5 % ഉം മുന്‍തൂക്കം നല്‍കുന്നു.
അതേസമയം, ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോളില്‍എന്‍ഡിഎയ്ക്കു മേല്‍ക്കൈ പ്രവചിച്ചു. എന്‍ഡിഎ വോട്ട് ശതമാനത്തിലും മഹാസഖ്യം സീറ്റിലും മുന്നിലെത്തുമെന്ന് എബിപി സീവോട്ടര്‍ പറയുന്നു. 2 സര്‍വേകളിലും ആര്‍ക്കും ഭൂരിപക്ഷമില്ല. 243 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റാണ്. ഇന്നലെ 78 സീറ്റിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പില്‍ 57.91% പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്.
മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിന് ഭരണം തുടരാനാകുമെന്നാണ് ഇന്ത്യ ടുഡേയുടെ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ വിലയിരുത്തുന്നത്.
28 സീറ്റില്‍ ബിജെപിക്ക് 16/18, കോണ്‍ഗ്രസിനു 10/12 എന്നിങ്ങനെയാണ് പ്രവചനം. യുപിയിലെ 8 സീറ്റില്‍ ബിജെപി: 5/6, എസ്പി: 1/2, ബിഎസ്പി: 0/1; ഗുജറാത്തിലെ 8 സീറ്റില്‍ ബിജെപി 6/7, കോണ്‍ഗ്രസ് 1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."