ഏറ്റുമാനൂര്‍ സോമദാസന്‍ ജന്മദിനസമ്മേളനം നടത്തി
ചങ്ങനാശേരി: പ്രൊഫ.ഏറ്റുമാനൂര്‍ സോമദാസന്റെ 81-ാം ജന്മദിനാഘോഷം പെരുന്ന മലയാള വിദ്യാപീഠത്തില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കുകയും കവിതയുടെ ആകാശത്ത് പാറിനടക്കുകയും ചെയ്ത കവിയാണ് പ്രൊഫ.ഏറ്റുമാനൂര്‍ സോമദാസനെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
കേരള സര്‍വകലാശാല മലയാളം വകുപ്പിലെ പ്രൊഫ.ഡോ.ബി.വി ശശികുമാര്‍, ഏറ്റുമാനൂര്‍ സോമദാസന്റെ കവിതകളെയും ജീവിതത്തെയും അനുസരിച്ച് പ്രഭാഷണം നടത്തി. പരമ്പരാഗത കാവ്യവിശകലന രീതിക്കും അത്യന്താധുനിക കാവ്യവിശകലന രീതിക്കും ഇടം നല്‍കുന്നതാണ് സോമദാസ കവിത എന്ന് അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് സെക്രട്ടറി കെ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡോ.കെ.എന്‍ വിശ്വനാഥന്‍ നായര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ.പെരുന്ന വിജയന്‍ സംസാരിച്ചു. ഡോ.പ്രതിഭാ സോമദാസന്‍ നന്ദി പറഞ്ഞു. ഇടപ്പള്ളി സരസമ്മ ടീച്ചറും ശിഷ്യരും സോമദാസന്‍ കവിതയുടെ ആലാപനവും കാവ്യകേളിയും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."