HOME
DETAILS

തെങ്ങിന്‍തടങ്ങളില്‍ മൂടാതെ ' വിഷവളം'; ആരോഗ്യത്തിന് ഭീഷണിയാകുമെന്ന് ആശങ്ക

  
backup
September 18, 2018 | 11:10 PM

%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%9f


കാസര്‍കോട്: ജില്ലയുടെ വിവിധ മേഖലകളില്‍ തെങ്ങിന്‍ തടങ്ങളില്‍ വിഷവളം പ്രയോഗിച്ച ശേഷം തടം മൂടാതിരിക്കുന്നത് ആരോഗ്യത്തിനു ഭീഷണിയുയര്‍ത്തുന്നു. കടുത്ത ചൂടിനെ തുടര്‍ന്നാണ് തെങ്ങിന്‍ തടങ്ങളില്‍ തള്ളിയിരിക്കുന്ന വളം മൂടാതിരിക്കുന്നത്. തുലാവര്‍ഷം കനിഞ്ഞുമഴ വന്നാല്‍ മാത്രമേ തെങ്ങിന്‍ തടം മൂടുകയുളളൂ. അതുവരെ മാരക കീടനാശിനികളടിച്ചു സംസ്‌കരിച്ച വളം തെങ്ങിന്‍ തടങ്ങളില്‍ തുറന്നുകിടക്കും.
കോഴിഫാമുകളില്‍നിന്ന് എടുക്കുന്ന കോഴികാഷ്ഠം, മത്സ്യത്തൊഴിലാളികളില്‍നിന്നു ശേഖരിക്കുന്ന ചെറുതും വലുതുമായ മത്സ്യങ്ങള്‍, ഫാമുകളില്‍നിന്നു ശേഖരിക്കുന്ന ആട്ടിന്‍കാഷ്ഠം, എല്ലുപൊടി എന്നിവ മാരക കീടനാശിനികള്‍ ചേര്‍ത്തുസംസ്‌കരിച്ചാണ് തെങ്ങിന്‍ തോപ്പുകളിലേക്കു വളമായി എത്തുന്നത്. ഇതരസംസ്ഥാനങ്ങളിലെ ഫാക്ടറികളില്‍നിന്നാണ് വന്‍ തോതില്‍ തെങ്ങിന്‍ വളം ജില്ലയിലെത്തുന്നത്.
ഇതില്‍ ചേര്‍ക്കുന്ന കീടനാശിനിയെന്താണെന്നു വ്യക്തമല്ല. അതുപോലെ തന്നെ ഇത്തരം വളങ്ങളില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധവും ഈച്ചയോ മറ്റുവഴികളാലോ ശരീരത്തിനകത്ത് എത്തിയാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെന്താണെന്നും വ്യക്തമല്ല.
ജില്ലയിലെ ഹെക്ടര്‍കണക്കിന് തെങ്ങിന്‍ തോപ്പുകളിലാണ് ഇപ്പോള്‍ ഇത്തരം വളമിട്ട ശേഷം തടം മൂടാതെയിരിക്കുന്നത്. വളരെയധികം ചൂടുള്ള കോഴിവളവും ആട്ടിന്‍കാഷ്ഠവും തെങ്ങിന്‍ തോപ്പുകളില്‍ പ്രയോഗിച്ചാല്‍ ധാരാളം വെള്ളമടിച്ചുതണുപ്പിച്ച ശേഷം മാത്രമേ തെങ്ങിന്‍ തടം മൂടാന്‍ പറ്റുകയുളളൂ. വെള്ളമടിക്കാതെ തടം മൂടിയാല്‍ തെങ്ങ് ഉണങ്ങി പ്പോകുന്ന അവസ്ഥയുണ്ടാകും.
കാലവര്‍ഷത്തില്‍ മഴ അധികമായി ലഭിച്ചതിനാല്‍ തുലാവര്‍ഷത്തിനു മുന്നോടിയായികുറച്ചു മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ ഇത്തരം വളം വാങ്ങി തെങ്ങിന്‍ തോട്ടങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നത്. എന്നാല്‍ വരള്‍ച്ചയിലേക്കു നാട് നീങ്ങിത്തുടങ്ങിയതോടെ തെങ്ങിന്‍ തടങ്ങളില്‍ ദുര്‍ഗന്ധം വമിപ്പിച്ച് വളം മൂടാതെ കാലങ്ങളോളം കിടക്കും.
ഇങ്ങനെ വന്നാല്‍ പകര്‍ച്ചവ്യാധികളും മറ്റും പടര്‍ന്നുപിടിക്കുമെന്നാണ് ആശങ്ക. ഇത്തരത്തില്‍ മൂടാത്ത തെങ്ങിന്‍ തടങ്ങളില്‍ നിന്ന് ഈച്ചകളിലൂടെ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നതിനു മുന്‍പ് തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.
കുട്ടികളടക്കമുള്ളവര്‍ നടന്നു പോകുന്ന വഴിയിലും മറ്റുമുള്ള തെങ്ങിന്‍ തടങ്ങളിലാണ് ഇത്തരത്തില്‍ വളം തുറന്നുകിടക്കുന്നതെന്നാണ് വസ്തുത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക്

Kerala
  •  7 days ago
No Image

പഠന സഹകരണ ചര്‍ച്ചകള്‍ക്കായി താലിബാന്‍ വിദ്യാഭ്യാസ മന്ത്രി ഒമാനിലേക്ക്

oman
  •  7 days ago
No Image

ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 30 ലക്ഷം റിയാൽ തട്ടിയെടുത്തു; സഊദിയിൽ കൊടുംകുറ്റവാളിയെ വധശിക്ഷയ്ക്ക് വിധേയനാക്കി

Saudi-arabia
  •  7 days ago
No Image

കുട്ടികൾക്കുള്ള മരുന്നിൽ 'വിഷാംശം'; അതീവ ജാഗ്രതയുമായി തെലങ്കാന; എന്താണ് എഥിലീൻ ഗ്ലൈക്കോൾ ഭീഷണി?

National
  •  7 days ago
No Image

12ാം അങ്കത്തിൽ പത്താനെ വീഴ്ത്തി ബുംറക്കൊപ്പം; വമ്പൻ കുതിപ്പുമായി ഇന്ത്യൻ താരം

Cricket
  •  7 days ago
No Image

സഊദിയിലെ ഏറ്റവും വലിയ മധുരനാരങ്ങാ ഫെസ്റ്റിവലിന് ഹരീഖിൽ തുടക്കമായി

Saudi-arabia
  •  7 days ago
No Image

മലപ്പുറത്ത് കാറ്ററിങ് ഗോഡൗണിന് തീപിടിച്ചു; സമീപത്തെ വീടുകളിലേക്ക് പടരുന്നതായി വിവരം

Kerala
  •  7 days ago
No Image

പഴി എലികൾക്കും, പക്ഷികൾക്കും: 81,000 ക്വിന്റൽ നെല്ല് വായുവിൽ അലിഞ്ഞോ? ഛത്തീസ്ഗഢിലെ 'അദൃശ്യ' അഴിമതിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

crime
  •  7 days ago
No Image

27 വർഷങ്ങൾക്ക് ശേഷം ആദ്യ 'സെഞ്ച്വറി'; ഇന്ത്യൻ മണ്ണിൽ ചരിത്രം തിരുത്തി കിവികൾ

Cricket
  •  7 days ago
No Image

'പരാജയപ്പെടുന്നത് ജീവിതത്തിന്റെ ഭാഗം, വീണ്ടും എഴുന്നേൽക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം'; വിജയരഹസ്യങ്ങൾ പങ്കുവെച്ച് ഇമാർ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ

uae
  •  7 days ago