മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍ കുട്ടി അന്തരിച്ചു
താമരശ്ശേരി : മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍ കുട്ടി (76) അന്തരിച്ചു. മൂന്നു തവണ കേരള നിയമസഭയില്‍ എത്തിയിട്ടുണ്ട്. 1996-2001ല്‍ കൊടുവള്ളിയേയും 2001-2006; 2011-2016 കാലയളവില്‍ തിരുവമ്പാടി മണ്ഡലത്തേയുമാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്, പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം, താമരശ്ശേരി സി.എച്ച്. സെന്റര്‍ പ്രസിഡണ്ട്, അണ്ടോണ മഹല്ല് മുതവല്ലി, അണ്ടോണ മഹല്ല് പ്രസിഡണ്ട്, കുന്നിക്കല്‍ മഹല്ല് പ്രസിഡണ്ട്, പരപ്പന്‍പൊയില്‍ നുസ്റത്തുല്‍ മുഹ്താജീന്‍ സംഘം പ്രസിഡണ്ട്, ലൗഷോര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ മെന്റലി ചാലഞ്ച്ഡ് വര്‍ക്കിംഗ് ചെയര്‍മാന്‍, കാരാടി മഹല്ല് കമ്മിറ്റി രക്ഷാധികാരി, കാരാടി മഹല്ല് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്ന മജ്മഅ് തര്‍ബിയത്തുല്‍ ഇസ്ലാം എന്ന സംഘടനയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. രണ്ടു തവണ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗവും ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. കൊടുവള്ളിയില്‍ നിന്ന് ഒരു തവണയും തിരുവമ്പാടിയില്‍ നിന്ന് രണ്ടു തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്, ജന. സെക്രട്ടറി, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, മുസ്ലിം ലീഗ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട്, കെ.എസ്.ആര്‍.ടി.സി അഡൈ്വസറി ബോര്‍ഡ് അംഗം, സിഡ്കോ മെമ്പര്‍, വഖഫ് ബോര്‍ഡ് അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പരേതരായ പി.സി. അഹമ്മദ് കുട്ടി ഹാജിയുടെയും ചെറിയോള്‍ എന്ന കുഞ്ഞു ഉമ്മാച്ചയുടെയും മകനാണ്.
ഭാര്യ: ഖദീജ കൊണ്ടോട്ടി
മക്കള്‍: അന്‍സാര്‍ മുഹമ്മദ് (വസ്ത്ര റെഡിമെയ്ഡ്‌സ്), മുബീന, ഹസീന.
മരുമക്കള്‍: ആയിഷ(മേപ്പയൂര്‍), മുസ്തഫ (അരീക്കോട)്, അലി (നരിക്കുനി).
സഹോദരങ്ങള്‍: ഒ.അബ്ദുള്‍ഹമീദ് (റിട്ട.ഡയറക്ടര്‍. ഇ.എസ്.ഐ), പി.സി ഉമ്മര്‍കുട്ടി(ഗ്ലാസ് ഹൗസ് താമരശ്ശേരി) പി.സി. റഷീദ് (ആര്‍ക്കിടെക്ട് കോഴിക്കോട്), ഓടങ്ങല്‍ നാസര്‍ (വേവ്‌സ് ബ്യൂട്ടിപാര്‍ലര്‍ ), ആയിഷ, റാബിയ, നസീമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."