ടോസ് നേടിയ ന്യൂസിലന്‍ഡ് ബോളിങ് തിരഞ്ഞെടുത്തു
ബര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മോശം കലാവസ്ഥയെ തുടര്‍ന്ന് 49 ഓവറിന് മത്സരം ചുരുക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ ലുങ്കി എന്‍ഗിഡി ഇന്ന് കളിക്കും. മത്സരിച്ച നാല് കളികളില്‍ മൂന്നും ജയിച്ച് മികച്ച ഫോമിലണ് ന്യൂസിലന്‍ഡ്. ഒരു മത്സരത്തില്‍ മഴ മൂലം പോയിന്റ് പങ്കിടുകയായിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ 9ത് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താം.
അതേസമയം, ദക്ഷിണാഫ്രിക്കയുടെ അവസ്ഥ പരിതാപകരമാണ്. കളിച്ച അഞ്ച് കളികളില്‍ മൂന്നിലും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ജയവും ഒരു സമനിലയും ഉള്‍പ്പെടെ മൂന്നു പോയിന്റോടെ എട്ടാം സ്ഥാനത്താണ്. അതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമാവും.
ഓപ്പണര്‍ ഡി കോക്ക് 5 (8) റണ്‍സ് എടുത്ത് പുറത്തായി. ഹഷിം അംലയും ക്യാപ്റ്റന്‍ ഡു പ്ലെസിസുമാണ് ക്രീസിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."