വന്ദേ ഭാരത് മിഷൻ: സഊദിയിൽ നിന്ന് ഡിസംബർ 30 വരെ 101 സർവ്വീസുകൾ പ്രഖ്യാപിച്ചു
റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷൻ സഊദിയിൽ നിന്നും അധിക വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു. നേരത്തെ ഉണ്ടായിരുന്ന സർവ്വീസുകൾ അടക്കം ഇന്ന് മുതൽ ഡിസംബർ 30 വരെ 101 സർവീസുകളാണ് ഇന്ത്യയിലേക്കുള്ളത്.
സഊദിയിലെ ദമാം, റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നായി 50 സർവ്വീസുകൾ കേരളത്തിലേക്കാണ്. ഏതാനും സർവ്വീസുകൾ കേരളം വഴി ഇതര സംസ്ഥാനങ്ങളിലേക്കും ചിലത് മറ്റു ചില സംസ്ഥാനങ്ങൾ വഴി കേരളത്തിലേക്കുമാണ് സർവ്വീസ്. സഊദിയിൽ നിന്നും തിരുവനന്തപുരം 25, കൊച്ചി 13, കോഴിക്കോട് 08, കണ്ണൂർ 01 എന്നിങ്ങനെയാണ് സർവീസുകളുടെ എണ്ണം.
കേരളത്തിലേക്ക് കിഴക്കൻ പ്രവിശ്യയിലെ ദമാം സെക്റ്ററിൽ നിന്നാണ് ഏറ്റവും കൂടുതൽ സർവ്വീസുകൾ ഉള്ളത്. ദമാമിൽ നിന്നും തിരുവനന്തപുരത്തേക്ക് 15 സർവ്വീസുകളും കൊച്ചിയിലേക്ക് 13 സർവ്വീസുകളും കോഴിക്കോട്ടേക്ക് 3 സർവ്വീസുകളും ഉണ്ടാകും. ഇതിൽ ചിലത് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും മറ്റു സംസ്ഥാനത്തേക്ക് കണക്ഷനുകളാണ്.
റിയാദിൽ നിന്നും കണ്ണൂരിലേക്ക് ഒരു സർവ്വീസും തിരുവനന്തപുരത്തേക്ക് 10 സർവ്വീസുകളും ഉണ്ടാകും. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് എട്ട് സർവീസുകളാണുള്ളത്. ഇവയെല്ലാം തന്നെ മുംബൈ വഴിയായിരിക്കും കോഴിക്കോട് എത്തുക. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ മറ്റിടങ്ങളിലേക്ക് സർവ്വീസുകൾ ഇല്ല.
യാത്രക്കാർ ഇന്ത്യൻ എംബസിയിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നും ഓൺലൈൻ വഴിയോ വിമാന കമ്പനി ഓഫീസുകളിൽ നേരിട്ട് എത്തിയോ ടിക്കറ്റ് എടുക്കാവുന്നതാണ്. റിയാദ്, ഖോബാർ, ജിദ്ദ എന്നിവിടങ്ങളിലെ എയർ ഇന്ത്യ ഓഫിസ്, എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നാണ് ടിക്കറ്റുകൾ എടുക്കേണ്ടതെന്നും എംബസി അറിയിച്ചു.
വിമാന ഷെഡ്യൂൾ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."