യു.എച്ച്.സിദ്ധിഖിന് ജി.വി.രാജ സ്പോര്‍ട്സ് അവാര്‍ഡ്
തിരുവനന്തപുരം: കായിക രംഗത്തെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2017ലെ ജി.വി.രാജ സ്പോര്‍ട്സ് മാധ്യമ അവാര്‍ഡ് സുപ്രഭാതം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച്.സിദ്ധിഖിന്. ഉയരങ്ങള്‍ കീഴടക്കിയ കേരളത്തിലെ പാരാലിംമ്പിക് കായിക താരങ്ങള്‍ നേരിടുന്ന അവഗണനയുടെ നേര്‍ചിത്രം വരച്ചു കാട്ടുന്ന 'പരിമിതികളില്ലാത്ത ആവേശം, പക്ഷെ' എന്ന തലക്കെട്ടില്‍ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച പരമ്പരയാണ് അച്ചടി മാധ്യമങ്ങളിലെ മികച്ച സ്പോട്സ് ഫീച്ചറിനുള്ള പുരസ്‌കാരത്തിന് സിദ്ധിഖിനെ അര്‍ഹനാക്കിയത്.
50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കേരള കൗമുദിയിലെ അജയ് മധു മികച്ച സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ക്കുള്ള 2017 അവാര്‍ഡ് നേടി. പാലായില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ 100മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫോട്ടോ ആണ് അജയ് മധുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
മികച്ച ദൃശ്യ മാധ്യമ ഫീച്ചറിനുള്ള പുരസ്‌കാരത്തിന് മനോരമ ന്യൂസിലെ അനൂപ് ശ്രീധരനെയും തെരഞ്ഞെടുത്തു. ബാസ്‌ക്കറ്റ്ബോള്‍ വില്ലേജ് എന്ന ഫീച്ചറാണ് അനൂപിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച കായിക പുസ്തകത്തിന് അര്‍ഹമായ രചനകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഈ പുരസ്‌കാരം പ്രഖ്യാപിച്ചില്ല. അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി മന്ത്രി ഇ.പി.ജരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2018 ലെ മാധ്യമ അവാര്‍ഡിനുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കുകയും അവാര്‍ഡ് പ്രഖ്യാപനം വൈകാതെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രഭാതം ആലപ്പുഴ ബ്യൂറോ ചീഫായ യു.എച്ച്.സിദ്ധിഖ് 2012, 2018 വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ മികച്ച കായിക റിേപ്പാര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് നേടിയിരുന്നു. ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പുപാലം ഉരുണിയില്‍ പരേതനായ ഹംസയുടെയും ഖദീജയുടെയും മകനാണ് സിദ്ധിഖ്. ഭാര്യ: നിസ, മക്കള്‍: ഫിദ ഫാത്വിമ, ഫാദിയ ഫാത്വിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."