കെ.എം ഷാജിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കെ.എം ഷാജി എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് എസ്.പിയോട് ആവശ്യപ്പെട്ടത്.
അഭിഭാഷകനായ എം ആര് ഹരീഷ് നല്‍കിയല പരാതിയിലാണ് ജഡ്ജി കെ.വി ജയകുമാറിന്റെ ഉത്തരവ്. എം.എല്‍.എ എന്ന നിലയില്‍ നേടാവുന്നതിന്റെ നാലിരട്ടിയെങ്കിലും അധികം ഷാജിക്ക് സമ്പാദ്യമുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്. വിവിധ ജില്ലകളിലായി എം.എല്‍.എ നേടിയ വീടും ഭൂസ്വത്തും ഏത് തരത്തിലാണ് സ്വന്തമാക്കിയതെന്ന കാര്യം പരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം.
അതിനിടെ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു സീറ്റ് അനുവദിക്കാന്‍ കെ.എം.ഷാജി ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ ഷാജിയുടെ ഭാര്യ കെ.എം.ആശയുടെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."