ആലുവയെ വീണ്ടെടുക്കാന്‍ 'ഒപ്പമുണ്ട് നാട് 'പദ്ധതി
ആലുവ: ജലപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ആലുവയെ വീണ്ടെടുക്കുവാന്‍ 'ഒപ്പമുണ്ട് നാട് ' പദ്ധതിയുമായി അന്‍വര്‍ സാദത്ത് എം.എല്‍.എ. പ്രളയം ഏറെ ദുരിതം വിതച്ച നാടിനെ പുനര്‍ജീവിപ്പിക്കുവാനാണ് പദ്ധതി. ആലുവയില്‍ 24,000ത്തിലേറെ വീടുകളാണ് പ്രളയ ദുരിതം പേറിയത്. ഇതില്‍ 299 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 660 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുവാനും ഭാഗികമായ പുതുക്കി പണിയുവാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ സഹായത്തോടെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുക. 503 ചതുരശ്ര അടിയില്‍ 5 ലക്ഷം രൂപ മുടക്കിയായിരിക്കും വീടുകള്‍ നിര്‍മ്മിക്കുക.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീടിന്റെ തറക്കല്ലിടല്‍ 24 ന് രാവിലെ 10ന് നെടുമ്പാശ്ശേരിയില്‍ നടക്കും. ദുരിതാശ്വാസ നടപടികളുടെ ഭാഗമായി മണ്ഡലത്തിലെ പ്രളയബാധിതരായ 24,000 വീടുകളിലും നിത്യോപയോഗ കിറ്റുകള്‍ അടുത്തയാഴ്ചയോടെ വിതരണം നടത്തുമെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."