രക്ത ദാനത്തിന്റെ മഹിമയുമായി എക്സൈസ് ഓഫിസര്‍മാര്‍: 12 പേര് രക്തദാനം നടത്തി
വടക്കാഞ്ചേരി: രക്തദാനം മഹാദാനം എന്ന മഹനീയ സന്ദേശവുമായി വടക്കാഞ്ചേരി സര്‍ക്കിളിലെ 12 എക്സൈസ് ഉദ്യോഗസ്ഥര്‍ രക്തദാനം നടത്തി.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ബ്ലഡ് സ്റ്റോറേജ് വിഭാഗവും തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ രക്ത ബാങ്കും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിച്ചത്. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.സി സുരേഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ ബാഷ്പജന്‍, ലോനപ്പന്, പി.സി ബേബി, സിവില്‍ എക്സൈസ് ഉദ്യോഗസ്ഥരായ രാജേഷ്, പ്രശാന്ത്, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരിരുന്നു രക്തദാനം.
ഡോ: സുജയ, ഡോ: ശ്രീദേവി, ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിസമ്മ കുരിയാക്കോസ്, ടെക്നീഷ്യന് ജെല്ലി നേതൃത്വം നല്കി. വിവിധ സംഘടനകള്‍ക്ക് ജില്ലാ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാംപ് നടത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
കോളജുകള്‍ വിവിധ സംഘടനകള്‍, ക്ലബ്ബുകള്‍, എന്നിവക്ക് രക്തദാനം നടത്തുന്നതിന് സൗകര്യം ലഭിക്കും. വിവരങ്ങള്‍ക്ക് 04884 232221
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."