മണിയന്‍പിള്ള വധക്കേസ്: ആട് ആന്റണിക്ക് ജീവപര്യന്തം തടവ്
കൊല്ലം: പൊലിസ് ഡ്രൈവറായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റു കുറ്റകൃത്യങ്ങള്‍ക്ക് 15 വര്‍ഷം തടവും 4.45 ലക്ഷം രൂപ പിഴയുമടയ്ക്കണം. കൊല്ലപ്പെട്ട മണിയന്‍പിള്ളയുടെ കുടുംബത്തിനും പരുക്കേറ്റ പൊലിസുകാരനും രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം.
പൊലിസ് ഡ്രൈവറായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന എസ്.ഐ ജോയിയെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ ഇരുവിഭാഗത്തിന്റെ വാദം കേട്ട ശേഷമായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്. താന്‍ നിരപരാധിയാണെന്ന് ആട് ആന്റണി കോടതിയില്‍ പറഞ്ഞു. എന്നാല്‍, ജീവിതാന്ത്യം വരെ തടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
ആട് ആന്റണിക്കു തൂക്കുകയര്‍ നല്‍കണമായിരുന്നു: മണിയന്‍പിള്ളയുടെ ഭാര്യ
കൊല്ലം: ആട് ആന്റണിക്കു തൂക്കുകയര്‍ നല്‍കണമായിരുന്നെന്ന് കൊല്ലപ്പെട്ട പൊലിസുകാരന്‍ മണിയന്‍പിള്ളയുടെ ഭാര്യ സംഗീത മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ആന്റണി ഒരിക്കലും പുറത്തിറങ്ങാന്‍ ഇടവരരുതെന്നും സംഗീത പറഞ്ഞു.
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
ആട് ആന്റണിയുടെ കൈയിലുള്ളത് കളവുമുതലാണെന്നതിനാല്‍ തങ്ങള്‍ക്ക്് ധനസഹായം ആവശ്യമില്ലെന്ന് മണിയന്‍പിള്ളയുടെ ഭാര്യയും കുടുംബവും പറഞ്ഞു. ഇവര്‍ക്ക് ധനസഹായം സര്‍ക്കാരില്‍നിന്ന് വാങ്ങി നല്‍കണമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കൊലപാതകം, കൊലപാതക ശ്രമം,തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആട് ആന്റണിക്കേതിരേ സംശയാതീതമായി തെളിഞ്ഞത്.
വിധി വരുന്നത് നാലു വര്‍ഷത്തിന് ശേഷം 20ന് പ്രതി കുറ്റക്കാരനാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ശിക്ഷ 22ന് വിധിക്കുമെന്ന് കോടതി പറഞ്ഞിരുന്നുവെങ്കിലും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം നിലനിന്ന സാഹചര്യത്തില്‍ ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2012 ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലത്തെ പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്റണിയെ എസ്.ഐ ജോയിയും പൊലിസ് ഡ്രൈവര്‍ മണിയന്‍പിള്ളയും ചേര്‍ന്ന് തടഞ്ഞു. രക്ഷപ്പെടാനായി ആട് ആന്റണി വാനിലുണ്ടായിരുന്ന കമ്പിപ്പാരയെടുത്ത് ജോയിയെയും മണിയന്‍പിള്ളയെയും ആക്രമിക്കുകയായിരുന്നു. മണിയന്‍പിള്ള തല്‍ക്ഷണം മരിക്കുകയും എസ്.ഐ ജോയി പരുക്കുകളോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൊല നടത്തി രക്ഷപ്പെട്ട ആന്റണിയെ മൂന്നര വര്‍ഷത്തിനു ശേഷം പാലക്കാട്ടെ ഗോപാലപുരത്ത് വച്ചാണ് പിടികൂടുന്നത്. കഴിഞ്ഞ 15ന് വിധിപറയാനിരുന്ന കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
[caption id="attachment_57628" align="alignnone" width="639"] സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കൊല്ലം സെഷന്‍സ് കോടതിയുടെ പ്രവേശനകവാടത്തിനു മുമ്പില്‍ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരും നടുവില്‍ പൊലിസും പിന്നില്‍ വളപ്പില്‍ നില്‍ക്കുന്ന അഭിഭാഷകരും [/caption]എന്നാല്‍, വാദം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ കൊല്ലം കോടതി വളപ്പിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചു. സ്ഥലത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിവളപ്പിലും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ വന്‍ സുരക്ഷയാണ് പൊലിസ് സ്വീകരിച്ചത്. അതേസമയം, വിധി കേള്‍ക്കാനെത്തിയവരെയും കോടതി വളപ്പില്‍ അഭിഭാഷകര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ഇപ്പോഴും നാട്ടുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. പുറത്തുനിന്നുള്ള അഭിഭാഷകരും കോടതി വളപ്പില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."