യു.എസിന് പുതിയ പ്രസിഡന്റ്:11 ദശലക്ഷം കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിച്ചേക്കും
വാഷിങ്ടണ്‍: യു.എസില്‍ ബൈഡന്‍ പ്രസിഡന്റാകുന്നത് കുടിയേറ്റ ജനതയ്ക്ക് ഗുണകരമായേക്കുമെന്ന് സൂചന. 11 ദശലക്ഷം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനാണ് പദ്ധതി. അതില്‍ അഞ്ചു ലക്ഷം ഇന്ത്യക്കാരുമുണ്ട്. പ്രതിവര്‍ഷം 95,000 കുടിയേറ്റക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാനും പദ്ധതിയിടുന്നു. അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണ്.
എന്നാല്‍ കുഞ്ഞുനാള്‍ തൊട്ട് യു.എസില്‍ ജീവിക്കുന്നവരാണെങ്കിലും പൗരത്വമില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ഈ സാഹചര്യത്തിലാണ് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നയരേഖയുമായി ബൈഡന്‍ രംഗത്തുവന്നത്. ഇതിനാവശ്യമായ നിയമനിര്‍മാണം നടത്തുമെന്നും ബൈഡനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അഞ്ചു ലക്ഷം ഇന്ത്യക്കാരുള്‍പ്പെടുന്ന 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയോടെ പൗരത്വം നല്‍കും- ബൈഡന്‍ ക്യാംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ നയരേഖയില്‍ പറയുന്നു. കുടുംബവുമായി വന്ന് കുടിയേറുന്ന രീതിയാണ് പ്രോത്സാഹിപ്പിക്കുക. അതിന്റെ ഭാഗമായി ഫാമിലി വിസ നല്‍കുന്നതുമായി ബന്ധപ്പെട്ട പഴയ ഫയലുകളില്‍ ഉടന്‍ തീര്‍പ്പാക്കും. പ്രതിവര്‍ഷം 95,000 അഭയാര്‍ഥികളെ രാജ്യം സ്വീകരിക്കും. അത് പിന്നീട് 1,25,000 ആയി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ വനിതയാണ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മാതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."