HOME
DETAILS

വെബ്‌സൈറ്റ് പണിമുടക്കി; ഹാള്‍ ടിക്കറ്റ് കിട്ടാതെ വലഞ്ഞ് ഉദ്യോഗാര്‍ഥികള്‍

  
backup
September 19 2018 | 02:09 AM

%e0%b4%b5%e0%b5%86%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-2

 

നെന്മാറ: തിങ്കളാഴിച്ച ആരംഭിച്ച റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വെബ്‌സൈറ്റ് തകരാര്‍ മൂലം ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍ വലഞ്ഞു.
പരീക്ഷാ തീയതിയുടെ നാലു ദിവസം മുന്‍പ് മുതല്‍ മാത്രം ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് അധികൃതര്‍ വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയിരുന്നത്. പരീക്ഷാ തീയതിയുടെ നാല് ദിവസം മുന്‍പേ പരീക്ഷാ തീയതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാവുന്ന ഇന്റിമേഷന്‍ ലെറ്ററും പരീക്ഷ എഴുതുവാനുള്ള ഹാള്‍ടിക്കറ്റും ഔദ്യോഗിക വെബ്‌സൈറ്റിലെ ഒരു ലിങ്കിലൂടെ മാത്രം നല്‍കിയതാണ് സന്ദര്‍ശക ബാഹുല്യം ഉണ്ടാവാനും അത് മൂലം വെബ്‌സൈറ്റ് തകരാറാവാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഉദ്യോഗാര്‍ഥികളില്‍ നിന്ന് പെണ്‍കുട്ടികള്‍ ഒഴികെയുള്ള ജനറല്‍ കാറ്റഗറിയില്‍ പെട്ടവരില്‍ നിന്ന് 500 രൂപയും പെണ്‍കുട്ടികള്‍ക്കും ജനറല്‍ കാറ്റഗറിയല്ലാത്തവരില്‍ നിന്നും 250 രൂപയും അപേക്ഷാ ഫീസായി ഈടാക്കിയാണ് റെയില്‍വേ പരീക്ഷ നടത്തുന്നത്.
പരീക്ഷയുടെ മുന്നറിയിപ്പായി ചിലര്‍ക്ക് എസ്.എം.എസ്. ഒന്നും തന്നെ ലഭിച്ചിട്ട് പോലുമില്ല എന്നത് അധികൃതരുടെ കെടുകാര്യസ്ഥതയായി കണക്കാക്കാം. പതിനേഴാം തീയതി പരീക്ഷാ തീയതിയുള്ള ചിലര്‍ക്ക് അന്നേ ദിവസം മുന്നറിയിപ്പ് എസ്.എം.എസ് ലഭിച്ചതായും കാണുന്നു.
ഞായറാഴ്ച മുതലാണ് വെബ്‌സൈറ്റ് പൂര്‍ണമായും പണി മുടക്കി തുടങ്ങിയത്. ഹാള്‍ ടിക്കറ്റ് ലഭിക്കാതെ ചിലര്‍ക്ക് പരീക്ഷ എഴുതുവാനായില്ല. പരീക്ഷാ നടത്തിപ്പിനായി കോടിക്കണക്കിന് രൂപ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലഭിച്ചിട്ടും പരീക്ഷാ നടത്തിപ്പിലെ ഈ അലംഭാവം ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  11 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  11 days ago